കോൺക്രീറ്റിൽ വിള്ളൽ ഉള്ളത് പാലാരിവട്ടം മേല്പാലം പൊളിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഡൽഹി ഐ.ഐ.ടി. അസിസ്റ്റന്റ് പ്രൊഫസറും കോൺക്രീറ്റ് വിദഗ്ധനുമായ ഗുപ്ത സുപ്രതീക് അഭിപ്രായപ്പെട്ടു.
ആർ.സി.സി. കോൺക്രീറ്റിങ്ങിൽ വിള്ളൽ സ്വാഭാവികമാണ്. കോർ ടെസ്റ്റിൽ ചിലതിൽ മതിയായ റിസൽട്ട് കിട്ടാത്തതും സ്പാൻ പൂർണമായി മാറ്റണമെന്നതിന് ന്യായികരണമല്ല.
കോർ ടെസ്റ്റുകളെല്ലാം പരാജപ്പെട്ടാലേ പാലം പൊളിക്കുന്നത് അംഗീകരിക്കാനാകൂ - എന്നും അദ്ദേഹം പറഞ്ഞു.
ബിൽഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പാലാരിവട്ടം മേല്പാലത്തെക്കുറിച്ച് നടന്ന പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു ഗുപ്‌ത.
മണൽ, വെള്ളം, സിമന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ ഗുണനിലവാരം പോലും സ്പാനുകളുടെ ബലത്തെ ബാധിക്കും. അതിനാൽത്തന്നെ കോർ ടെസ്റ്റിന്റെ ഫലം മാത്രം കണക്കിലെടുത്ത് പാലം ഒരിക്കലും പൊളിച്ചുപണിയാൻ തീരുമാനിക്കാനാകില്ല.
പാലാരിവട്ടം മേല്പാലത്തിന്റെ തകർച്ചയിലേക്ക് നയിച്ചത് സ്പാനുകൾ തമ്മിൽ യോജിപ്പിക്കാൻ ഉപയോഗിച്ച ഡെക് കണ്ടിന്യൂയിറ്റി സംവിധാനമായിരുന്നു. അത് മാറ്റിയാൽ പ്രശ്നം പരിഹരിക്കാൻ ഴിയുമായിരുന്നു. സ്പാനുകളുടെ ബലം നിശ്ചയിക്കാനായി ഭാരപരിശോധന നടത്തണമെന്നും പ്രൊഫ്. ഗുപ്ത വക്തമാക്കി.
click and follow Indiaherald WhatsApp channel