ചെക്ക് റിപ്പബ്ലിക്കിലെ ബര്‍ണോയില്‍ നടന്ന രാജ്യാന്തര അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ നേട്ടവുമായി മലയാളി സ്പ്രിന്റര്‍ വി.കെ വിസ്മയ. വനിതകളുടെ 400 മീറ്ററിലാണ് വിസ്മയയുടെ  സ്വര്‍ണ നേട്ടം. 52.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ് വിസ്മയ തന്റെ കരിയറിലെ മികച്ച സമയംകൂടിയാണ് ബര്‍ണോയില്‍ കുറിച്ചത്. 

ഇതേ ഇനത്തില്‍ 53.47 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഇന്ത്യയുടെ തന്നെ എം.ആര്‍ പൂവമ്മ വെള്ളിയും 53.67 സെക്കന്റില്‍ ഫിനിഷ് ചെയ്ത ശുഭ വെങ്കിടേശന്‍ വെങ്കലവും സ്വന്തമാക്കി. 

Find out more: