കൊച്ചി തെറ്റായ കണക്കുകൾ നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച് മുൻ ഓംബുഡ്സ്‌മാൻ റിട്ട. ജസ്റ്റിസ് വി രാംകുമാർ ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം നൽകി. തന്നെ ഓംബുഡ്സ്‌മാൻ പദവിയിൽനിന്ന് നീക്കിയതിനെതിരെയുള്ള ഹർജിയിലാണ്‌ ഇങനെ നടപടി. ഓംബുഡ്സ്‌മാനായി റിട്ട. ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥിനെ നിയമിച്ച വിവരം ജസ്റ്റിസ് രാംകുമാറിനെ രേഖാമൂലം അറിയിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ ഓഫീസിൽ അതിക്രമിച്ചുകയറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നേരത്തെ കെസിഎ സെക്രട്ടറി ശ്രീജിത്‌ വി നായർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ  2017 മുതൽ 2019 വരെ ഒന്നരക്കോടിയിലേറെ രൂപ ഓംബുഡ്സ്‌മാൻ ഓഫീസ് പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചെന്നും ഇക്കാലയളവിൽ എട്ട്‌ കേസുമാത്രമാണ് തീർപ്പാക്കിയതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുകയും ചയ്തു. 

మరింత సమాచారం తెలుసుకోండి: