ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യിലേക്കു പരിശോധനകള്‍ക്കായി പോകാന്‍ സാധിക്കില്ലെന്ന് ഉറച്ച് ജസ്പ്രീത് ബുമ്രയും ഹാര്‍ദിക് പാണ്ഡ്യയും.

 

 

 

 

 

 

 

പരിക്കുമാറി ടീമിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുന്നതിന് ഇരു താരങ്ങളും വിസമ്മതിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറര്‍ ഫിറ്റ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു പിന്നാലെ വീണ്ടും പരിക്കിന്റെ പിടിയിലാകുകയും ടീമില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

എന്നാൽ ഈ സാഹചര്യത്തിലാണ് ജസ്പ്രീത് ബുമ്രയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെതിരെ നിലപാടെടുത്തതെന്നാണ് വിവരം.

 

 

 

 

 

ദേശീയ അക്കാദമിയിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് ഇരു താരങ്ങളും ടീം മാനേജ്‌മെന്റിനെ അറിയിച്ചുവെന്ന സൂചനയും പുറത്തുവന്നു.

 

 

 

 

 

ലോകകപ്പിനിടെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് 100 ശതമാനം ഫിറ്റ്‌നസോടെയാണ് പുറത്തുവന്നത്. എന്നാല്‍ വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ ഭുവി വീണ്ടും പരിക്കിന്റെ പിടിയിലാകുകയായിരുന്നു.

 

 

 

 

അരക്കെട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഭുവി ടീമിനു പുറത്തായത്. താരത്തിന്റെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി കണ്ടെത്താന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകര്‍ക്ക് കഴിഞ്ഞില്ലെന്ന് പിന്നാലെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

మరింత సమాచారం తెలుసుకోండి: