
മുന്നറിയിപ്പുകൾ ഇല്ലാതെയുളള പബ്ജിയുടെ നിരോധനം ഗെയിമിന് അടിമപ്പെട്ട കുട്ടികൾക്ക് എത്രമാത്രം കുഴപ്പങ്ങളുണ്ടാക്കുമെന്ന് കണ്ടറിയണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും വ്യക്തി വിവര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 118 ആപ്പുകള്‍ കൂടി നിരോധിക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. മാത്രമല്ല പിന്നീട് പബ്ജി നിരോധിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. പബ്ജി കുട്ടികളിൽ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തി പാകിസ്ഥാനിൽ പബ്ജിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒപ്പം നേരത്തെ ടിക്ക്ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചിരുന്നു.
അതിജസമയം മാസങ്ങളുടെ വ്യത്യാസത്തിലാണ് ഇന്ത്യാ ചൈന അതിര്‍ത്തിയിൽ വീണ്ടും സംഘര്‍ഷങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ കിഴക്കന്‍ ലഡാഖിലെ ചുഷൂൽ മേഖലയിൽ കടന്നു കയറുവാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യൻ സേന തടഞ്ഞു. നേരത്തെ അഞ്ച് വട്ടങ്ങളായി നടന്ന സൈനിക തല ചര്‍ച്ചകളിലും നാല് തവണയായി നടന്ന നയതന്ത്ര ചര്‍ച്ചയിലും ഉണ്ടായ ധാരണകളുടെ അടിസ്ഥാനത്തിൽ സേനകളെ പിൻവലിച്ചിരുന്നു.
ഉത്തരാഖണ്ഡ്, അരുണാചൽ, ഹിമാചൽ, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലെ അതിർത്തികളിൽ ജാഗ്രത പാലിക്കാൻ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന് (ഐടിബിപി) നിർദേശം നൽകിയിട്ടുണ്ട്. ഇന്തോ-നേപ്പാൾ, ഭൂട്ടാൻ അതിർത്തി കാവൽ നിൽക്കുന്ന ശാസ്‌ത്ര സീമാ ബാലും (എസ്എസ്ബി) ജാഗ്രത ഉയർത്തുവാനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.അതിര്‍ത്തിയിൽ ചൈനയുമായുള്ള പുതിയ പ്രശ്നങ്ങള്‍ക്ക് പിന്നാലെ സേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ചൈനയ്ക്ക് പുറമെ അതിര്‍ത്തി പങ്കിടുന്ന നേപ്പാള്‍, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.