ആമസോൺ ഉപഭോക്താവ് ഈ ഉത്പന്നം പൂജയ്ക്കാണ് എന്ന് എഴുതിയത് വായിച്ചിട്ടില്ല എന്ന് തോന്നുന്നു, സംഭവം നേരെ അകത്താക്കി. തല്ലിപ്പൊളി രുചിയാണ് എന്ന് വിധിയെഴുതുക മാത്രമല്ല ചെളിമയമായ രുചിയാണ് ചാണക കേക്കിനെന്നും ഇതിന്റെ നിർമാതാക്കൾ ക്രഞ്ചിനെസ്സിൽ (വറുത്ത ഭക്ഷണങ്ങൾക്കുണ്ടാകുന്ന കറുമുറ ശബ്‌ദം) കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും കുറിച്ചിട്ടുണ്ട്. ഇത് കഴിച്ചതിനു ശേഷം വയറിളക്കം സംഭവിച്ചതുകൊണ്ടാണെന്നു തോന്നുന്നു വെറും 1 സ്റ്റാർ റേറ്റിംഗ് ആണ് റിവ്യൂ ചെയ്ത വിദ്വാൻ ചാണക കെയ്ക്കിന് ആമസോണിൽ നൽകിയത്.ഡോ. സഞ്ജയ് അറോറ എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവാനാണ് 'ചാണക കേക്ക് റിവ്യൂ' സ്ക്രീൻ ഷോട്ട് എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
" 100% ശുദ്ധവും യഥാർത്ഥവുമായ ഈ ചാണക കേക്ക് ഹവാൻ, പൂജ, മറ്റ് മതപരമായ പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ പശുവിന്റെ യഥാർത്ഥ ചാണകം, കൃത്യമായ ശ്രദ്ധയോടും ശാസ്ത്രീയമായ പ്രക്രിയയോടും കൂടി നിർമ്മിച്ചതാണ്. പൂർണ്ണമായും ഉണങ്ങിയതും ഈർപ്പം ഇല്ലാത്തതും നന്നായി കത്തുന്നതുമായ ഈ ചാണക കേക്ക് അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും കീടങ്ങളെയും പ്രാണികളെയും തുരത്താനും ഉപയോഗിക്കാം. 5 ഇഞ്ച് വ്യാസമുള്ള ഈ കേക്ക് കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്," പായ്ക്കറ്റിൽ എഴുതിയിട്ടുണ്ട്. ചാണക കെയ്ക്കിന്റെ പാക്കറ്റിലുള്ള വിവരണം എങ്ങിനെയാണ് അതുപയോഗിക്കേണ്ടത് എന്ന് വിവരിക്കുന്നുണ്ട്.
click and follow Indiaherald WhatsApp channel