കടുക് വറ സീൻ കൈയ്യിൽ നിന്നിട്ടതാണ്! നാടകീയമായി അഭിനയിക്കാൻ എനിക്ക് പറ്റില്ലെന്ന് ഉർവശി! ൾസ് എന്റർപ്രൈസസിലെ ഗോമതിയും ഞാനും തമ്മിൽ ബന്ധമില്ല. ആരോടും അഡ്ജസ്റ്റ് ചെയ്യാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നയാളാണ് ഗോമതി. അറ്റാച്ച്‌മെന്റ് കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ ചില സാമ്യങ്ങളുണ്ടെങ്കിലേയുള്ളൂ എന്നായിരുന്നു ഉർവശി പറഞ്ഞത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. എല്ലാവരുടെയും വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. എല്ലാവരെയും എന്നെപ്പോലെ തന്നെ അംഗീകരിക്കുന്ന വ്യക്തിയാണ് ഞാൻ. അങ്ങനെയാണ് വളർന്നത്. ഒരുപാട് ക്യാരക്ടറുകളോട് ആത്മബന്ധം തോന്നിയിട്ടുണ്ട്. ഞാൻ എങ്ങനെയാണോ അതിലേക്ക് ആ ക്യാരക്ടറിനെ കൊണ്ടുവന്നേ അഭിനയിക്കാറുള്ളൂ. വേറൊന്നായി മാറുമ്പോൾ ആർട്ടിഫിഷ്യലായി പോവുന്നത് പോലെ തോന്നാറുണ്ട്. നാച്ചുറലായി തന്നെയാണ് ചെയ്യുന്നത്. വേണു നാഗവള്ളി എന്നെ മനസിൽ കണ്ടാണ് ക്യാരക്ടർ തരുന്നത്. ഞാൻ എങ്ങനെ പ്രതികരിക്കും, അതാണ് അദ്ദേഹത്തിന് വേണ്ടത്.
ഒരിക്കലും അഭിനയിക്കാൻ സമ്മതിക്കാറില്ല. അഭിനയിക്കുകയൊന്നും വേണ്ട, നാച്ചുറലായി പറഞ്ഞാൽ മതി എന്നാണ് അദ്ദേഹം പറയുക.നാടകീയമായി അഭിനയിക്കാൻ പറയുമ്പോൾ വല്ലാതെ ബുദ്ധിമുട്ട് തോന്നാറുണ്ട്. നമുക്ക് ഇതേ പറ്റൂ. കടുക് വറ സീൻ എടുക്കും മുൻപ് ഇങ്ങനെയൊരു സാധനമാണ് പ്ലാൻ ചെയ്തിട്ടുള്ളതെന്ന് സത്യേട്ടൻ പറഞ്ഞിരുന്നു. എന്തെങ്കിലും ഒരു സാധനം ഉണ്ടാക്കുന്നത് പൊട്ട ഇംഗ്ലീഷിൽ പറഞ്ഞ് നോക്കൂ. അങ്ങനെയാണ് വെണ്ടക്ക കറിയുണ്ടാക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഒട്ടും പ്രിപ്പയേർഡായിരുന്നില്ല. അങ്ങനെയൊരു ടേക്ക് എടുത്ത് നോക്കാം, ശരിയായില്ലെങ്കിൽ വീണ്ടും എടുക്കാലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നെ എടുക്കാമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഒന്നും വരുന്നില്ലായിരുന്നു. എന്നിട്ടാണ് മീരയുടെ ഡയലോഗ് എഴുതിയത്.
എന്റെ ഭാഗം അത് തന്നെ മതിയെന്ന് പറഞ്ഞു.നെഗറ്റീവ് ഷേഡുള്ള ക്യാരക്ടർ ഞാൻ ചെയ്തിട്ടുണ്ട്, പൊന്മുട്ടയിടുന്ന താറാവിലെ ക്യാരക്ടർ അത്തരത്തിലുള്ളതാണ്. വൃത്തിയായിട്ട് ഒരുത്തനെ പറ്റിച്ച്, അയാളിൽ നിന്നും 10 പവൻ കട്ടെടുത്ത് മറ്റൊരാളെ കല്യാണം കഴിക്കുകയാണ്. അന്നത്തെ കാലത്ത് നായികമാർ അത് ചെയ്യാൻ തയ്യാറാവില്ല. അതുപോലെ തന്നെയാണ് തലയണമന്ത്രത്തിലേത്. അത്യാർത്തി കൊണ്ടൊരു കുടുംബം ഇല്ലാതാക്കുക. അതും നെഗറ്റീവ് ഷെയ്ഡുള്ള ക്യാരക്ടറാണ്. സത്യേട്ടനും ശ്രീനിയേട്ടനും അത് ചെയ്യിപ്പിച്ച രീതി കൊണ്ടാണ് അത് നെഗറ്റീവായി തോന്നാത്തത്. നെഗറ്റീവ് ക്യാരക്ടർ ചെയ്യാൻ എനിക്കിഷ്ടമാണ്.സ്വന്തം വിശ്വാസങ്ങളും അഭിപ്രായങ്ങളും അതിൽ കടിച്ച് തൂങ്ങി നിൽക്കുന്നൊരു സ്ത്രീ. ഒരു പ്രത്യേക രീതിയാണ് അവരുടേത്. അവർക്കൊരു കൊച്ചുലോകമുണ്ട്. അതിൽ നിന്നും പുറത്തിറങ്ങി ആരുമായി മിംഗിൾ ചെയ്യാനൊന്നും അവർ തയ്യാറല്ല. വീട്ടുകാരുമായോ നാട്ടുകാരുമായോ ഒരു ബന്ധവുമില്ല. അവരും അവരുടെ വിശ്വാസങ്ങളും മാത്രം. അങ്ങനെ ജീവിക്കുന്ന സ്ത്രീയുടെ കഥയാണ് ചാൾസ് എന്റർപ്രൈസിലേത്. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ക്യാരക്ടറും കഥാപശ്ചാത്തലവുമാണ്. ഗോമതി എന്നാണ് ക്യാരക്ടറിന്റെ പേര്. ഹ്യൂമറസ് ക്യാരക്ടറല്ല, അവർ ചെയ്യുന്ന കാര്യങ്ങൾ തമാശയായി മാറുകയാണ്.
കാഞ്ചന എന്ന് പറയുന്ന ക്യാരക്ടർ എനിക്ക് പരിചയമുള്ള എന്റെയൊരു ബന്ധുവാണ്. സത്യേട്ടൻ ക്യാരക്ടറിനെക്കുറിച്ച് വിശദീകരിച്ചപ്പോൾ പെട്ടെന്ന് പോയത് അവരെക്കുറിച്ചാണ്. ചിരിച്ചോണ്ടേ കാര്യങ്ങൾ പറയുള്ളൂ. ആനക്കള്ളങ്ങളൊക്കെയല്ലേ പറയുന്നത്. അതൊക്കെ റിയലായി തോന്നുന്നത് പോലെ പറയും. അതുപോലെ പല ക്യാരക്ടറും നമുക്ക് പരിചയമുള്ളതാണ്. എന്റെ അച്ഛന്റെ അമ്മ ആരുണ്ടെങ്കിലും എന്തും പറയും. ഒന്നും മറച്ച് വെച്ച് പെരുമാറാൻ അറിയില്ല.സ്ഫടികം കണ്ടപ്പോൾ സങ്കടമായിരുന്നു. ഇനി അങ്ങനെയൊരു കാലഘട്ടമില്ലല്ലോ. അവരൊക്കെ എപ്പോഴും നമ്മുടെ കൂടെയുണ്ടാവുമെന്നല്ലേ കരുതിയത്. ഇന്നസെന്റ് ചേട്ടനെയൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. സ്ഫടികം റി റിലീസ് ചെന്നൈയിൽ നിന്ന് കണ്ടിരുന്നു. കണ്ണ് കൊണ്ട് പ്രകടിപ്പിക്കാൻ പറ്റാത്ത ഒന്നുമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഉള്ളിലെ മാറ്റം പെട്ടെന്ന് തന്നെ കണ്ണിൽ പ്രകടമാവും. എന്റെ പേരിൽ സോഷ്യൽമീഡിയയിൽ കുറേപേർ തുടങ്ങിയിട്ടുണ്ടല്ലോ, ചേട്ടൻ എല്ലാം കാണിച്ച് തരാറുണ്ട്.
Find out more: