സ്ത്രീകളിലെ മുടി കൊഴിച്ചിൽ എന്ത് കൊണ്ട്? അതിനുള്ള  കാരണങ്ങൾ  ഇതാണ്.    സ്ത്രീകളിലെ മുടി കൊഴിച്ചിലിന്‌ കാരണങ്ങൾ പലതുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ അവയ്‌ക്കൊക്കെ പരിഹാര മാർഗ്ഗങ്ങളും ഉണ്ട്. മുടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ, മുടി കൊഴിച്ചിൽ പരിഹരിക്കാനുള്ള എളുപ്പ വഴികൾ ഇതാണ്.

 

  ഒരു വ്യക്തിയിൽ നിന്ന് ശരാശരി 40 മുതൽ 100 മുടികൾ വരെ ഒരു ദിവസം കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ അതിലും അധികമായി മുടി കൊഴിയുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. ശരിയായ ആരോഗ്യം കാത്തു സൂക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്? പലരും മുടി കൊഴിച്ചിലകറ്റാൻ പരീക്ഷിക്കാത്ത മാർഗ്ഗങ്ങളില്ല.

 

  പരസ്യങ്ങളിൽ കാണുന്ന പല തരത്തിലുള്ള എണ്ണകൾ മാറി മാറി പരീക്ഷിച്ചിട്ടും മുടി കൊഴിച്ചിലിന്‌ മാത്രം ഒരു കുറവുമില്ല.സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളിൽ മുടിയഴകിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ.രണ്ടാമത്തെ ഘട്ടം കാറ്റജന്‍ എന്നറിയപ്പെടുന്നു. ഒന്ന് മുതൽ രണ്ടാഴ്ച വരെയാണ് ഈ ഘട്ടത്തിൽ മുടി വളരുന്നത്. മുടി വളർച്ചയുടെ ഒരു ശതമാനം മാത്രമാണ് ഈ ഘട്ടത്തിൽ നടക്കുക.

 

 

  ടീലൊജന്‍ എന്നറിയപ്പെടുന്ന മൂന്നാമത്തെ ഘട്ടത്തിൽ മുടി വളർച്ച മന്ദീഭവിക്കും. അതായത് ഈ ഘട്ടത്തിൽ മുടിയുടെ വളർച്ച പൂർണ്ണമായും നിലയ്ക്കും. ഇതോടൊപ്പം ഈ ഘട്ടത്തിൽ മുടിക്ക് കറുപ്പ് നിറം നൽകുന്ന കോശങ്ങളുടെ പ്രവർത്തനവും കുറഞ്ഞുവരും. ടീലൊജന്‍ ഘട്ടത്തിൽ വളരുന്ന മുടിയ്ക്ക് പരമാവധി മൂന്ന് മാസം വരെയേ ആയുസ്സുള്ളൂ. മുടിയുടെ വളർച്ച ഏകദേശം 10 ശതമാനത്തിൽ താഴെ മാത്രമേ ഈ ഘട്ടത്തിൽ നടക്കുന്നുള്ളൂ.ആരോഗ്യമുള്ള വ്യക്തിയിൽ മൂന്ന് ഘട്ടങ്ങളിലായാണ് മുടിയുടെ വളർച്ച സംഭവിക്കുന്നത്.

 

 

  മുടിവളർച്ചയുടെ ആദ്യഘട്ടമായ അനാജന്‍ ആദ്യത്തെ രണ്ട് മുതൽ പത്ത് വർഷത്തിനുള്ളിൽ നടക്കുന്നു. മൊത്തം മുടി വളർച്ചയുടെ 90 ശതമാനവും ഈ ഘട്ടത്തിലാണ് സംഭവിക്കുന്നത്.അത്ര നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല സ്ത്രീകൾക്ക് മുടി കൊഴിച്ചിൽ. ഭക്ഷണത്തിലെ ക്രമക്കേടുകൾ, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് എന്ന തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്.

 

 

  വിയർപ്പുതുള്ളികൾ ശിരോചർമ്മത്തിലടിഞ്ഞും തലയിൽ താരൻ പെരുകാം. കൗമാരപ്രായത്തിൽ തന്നെ പലർക്കും താരന്റെ ശല്യം തുടങ്ങും. താരനുള്ള പ്രതിവിധി യഥാസമയം കാണാത്ത പക്ഷം ഇത് ശിരോചർമ്മത്തിന്റെ മാറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ച് മുടി കൊഴിച്ചിൽ രൂക്ഷമാക്കും. കൂടാതെ മുടിയുടെ വളർച്ച മന്ദഗതിയിലാകുകയും ചെയ്യും. ചില ഘട്ടങ്ങളിൽ താരൻ വലിയ ചെതുമ്പൽ പോലെ പ്രത്യക്ഷപ്പെടും. താരന്റെ കൂടിയ അവസ്ഥയാണിത്. അതായത് വളർന്നു കൊണ്ടിരിക്കുന്ന മുടിയുടെ കോശ വിഭജനം തടസ്സപ്പെട്ട് മുടി വളർച്ച പൂർണ്ണമായും വിശ്രമാവസ്ഥയിലേയ്ക്ക് നീങ്ങുന്നു.

 

 

  ഇത് മുടി കൊഴിച്ചിലിലേയ്ക്കും നയിക്കുന്നു. ടിലോജന്‍ എഫ്ളൂവിയം എന്നാണു ഈ അവസ്ഥ അറിയപ്പെടുന്നത്.വീട്ടിൽ നിന്നും ജോലി സ്ഥലത്തു നിന്നും ഉണ്ടാകുന്ന പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ മുടി വളർച്ചയെ എങ്ങനെ ബാധിക്കുമെന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്. ഇതിലല്പം കാര്യമുണ്ട്. മുടിയുടെ വളർച്ച മെല്ലെയാകുന്നതിനും ക്രമേണ ഇത് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്നതിനും ഒരു പ്രധാനകാരണം മാനസിക പിരിമുറുക്കങ്ങളാണ്. ഇത്തരം മാനസിക സംഘർഷങ്ങൾ കാരണം ചെറിയ സമയത്തിനുള്ളിൽ മുടി ധാരാളം കൊഴിയുന്നത് കണ്ടു വരുന്നുണ്ട്.

 

  പ്രസവശേഷമുള്ള ക്രമാതീതമായ മുടികൊഴിച്ചിൽ കണ്ട പേടിക്കേണ്ടതില്ല. പ്രസവാനന്തര ചികിത്സകളും പോഷക ഗുണങ്ങളുള്ള ആഹാരശീലവും പിന്തുടരുന്നത് വഴി പ്രസവശേഷമുള്ള മുടി കൊഴിച്ചിലിന്‌ പരിഹാരം കണ്ടെത്താം.ദീര്‍ഘനേരം ഹെൽമറ്റ് ഉപയോഗിക്കുന്നവരിൽ മുടി കൊഴിച്ചിൽ അധികമായിരിക്കും.

 

  ഹെൽമറ്റ് തലയിൽ അമർന്ന് ശിരോചർമ്മം വിയർക്കുകയും അഴുക്കും പൊടിയും അടിഞ്ഞ് താരനും മുടി കൊഴിച്ചിലും ഉണ്ടാകുകയും ചെയ്യും.
മാത്രമല്ല ഉറക്കകുറവും മുടി കൊഴിച്ചിലിന്റെ ഒരു പ്രധാന കാരണമാണ്. ഉറക്ക കുറവ് മൂലം മുടി കൊഴിയുക, മുടിയുടെ വളർച്ച നിൽക്കുക, മുടിയുടെ തിളക്കം കുറയുക തുടങ്ങിയവ സംഭവിക്കുന്നു.

మరింత సమాచారం తెలుసుకోండి: