ഇതിനുള്ള നല്ലൊരു വഴിയാണ് വറുത്തിടുമ്പോൾ ഇതിൽ അൽപം കുരുമുളകോ മഞ്ഞളോ ഇടുന്നത്. ഇതിലൂടെ മഞ്ഞളിലെ കുർകുമിൻ, കുരുമുളകിലെ പെപ്പറൈൻ എന്നിവയുടെ ഗുണം ലഭിയ്ക്കും.സാധാരണ ഗതിയിൽ മുകളിൽ പറഞ്ഞ വസ്തുക്കളാണ് വറവിനായി ഉപയോഗിയ്ക്കുന്നതെങ്കിലും മഞ്ഞൾ, കുരുമുളക് എന്നിവയും ഇതിലിട്ട് വറുത്തിടുന്നത് നല്ലതെന്നാണ് സയൻസ് പറയുന്നത്. ഇവ ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. അരിഞ്ഞ് 10 മിനിറ്റിനു ശേഷം ഉപയോഗിച്ചാൽ കൂടുതൽ ഗുണം. ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്ന അലിസിൻ എന്ന ഘടകം ഇതിൽ കൂടുതലായി ഉൽപാദിപ്പിയ്ക്കപ്പെടുമെന്നതാണ് വാസ്തവം. ഗന്ധവും രുചിയും കാരണം വെളുത്തുള്ളി പച്ചയ്ക്കു കഴിയ്ക്കാൻ പലർക്കും മടിയാണ്. എന്നാൽ ഇത് വറുത്തിടുമ്പോൾ മുഴുവൻ വേവാത്തതു കൊണ്ടു തന്നെ ഗുണമേറെ ലഭിയ്ക്കും.പലയിടത്തും വെളുത്തുള്ളിയും ഇതു പോലെ വറുത്തിടാൻ ഉപയോഗിയ്ക്കുന്നുണ്ട്. ഇതും ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ്.
ഇത് പച്ചയ്ക്കാണ് കൂടുതൽ ഗുണം നൽകുന്നത്. ജീരകം പ്രത്യേകിച്ചും നോർത്തിന്ത്യൻ വിഭവങ്ങളിൽ വറുത്തിടാൻ പ്രധാനമാണ്. ഇത് ദഹനത്തിന് ഏറെ നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്ക് ഏറെ ഗുണകരവുമാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങളെങ്കിൽ മികച്ചൊരു മരുന്നാണിത്. ഉണക്കമുളകും പച്ചമുളകുമെല്ലാം വറുത്തിടാൻ ഉപയോഗിയ്ക്കുമ്പോൾ വൈറ്റമിൻ എ, ബി, കെ തുടങ്ങിയ പോഷകങ്ങൾ ശരീരത്തിന് ലഭ്യമാകുന്നു. ഇത് പ്രതിരോധ ശേഷിയെ ബലപ്പെടുത്തുന്നു.ദഹനേന്ദ്രിയത്തിലെ മസിലുകളെ ശക്തിപ്പെടുത്തി ദഹനത്തെ സഹായിക്കുന്ന ഒന്നാണ് മല്ലിയില. ഇതിന്റെ ആന്റി സ്പാമോഡിക് ഗുണമാണ് ഇതിനു സഹായിക്കുന്നത്.
ഇതുപോലെ വറുത്തിടുമ്പോൾ ഉപയോഗിയ്ക്കുന്ന കറിവേപ്പില കൊളസ്‌ട്രോൾ, പ്രമേഹ രോഗങ്ങൾക്ക് നല്ലൊരു പരിഹാരമാണ്. മുടിയുടെ ആരോഗ്യത്തിനും മികച്ചതാണിത്.മല്ലിയിലയും പലയിടത്തും വിഭവങ്ങളിൽ ഉപയോഗിയ്ക്കും. ഇത് ഇറിട്ടബിൾ ബൗൾ സിൻഡ്രോം പോലുള്ള രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ്.വാതം പോലുള്ള രോഗാവസ്ഥകൾക്കും ഗുണകരമാണിത്. ചില വിഭവങ്ങൾ വറുത്തിടാൻ ഉപയോഗിയ്ക്കുന്ന ഉലുവയ്ക്കും ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ഇത്തരം വറുത്തിടൽ അഥവാ താളിയ്ക്കൽ ആരോഗ്യത്തിന് പല രീതിയിലും ഗുണം നൽകാൻ കൂടിയാണെന്നതാണ് വാസ്തവം.താളിച്ചിടാൻ ഉപയോഗിയ്ക്കുന്ന കുഞ്ഞൻ കടുകും ആള് കേമനാണ്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ആന്റി ഇൻഫ്‌ളമേറ്ററി ഗുണമുള്ളതു കൊണ്ടു തന്നെ ഇത് മസിൽ വേദനകൾക്ക് ഏറെ നല്ലതാണ്.
click and follow Indiaherald WhatsApp channel