താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റാണെന്നു ഉമ്മൻ ചാണ്ടി! കെപിസിസി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് എഐസിസിയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താൻ കെപിസിസി അധ്യക്ഷനാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.  എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകും. പരാജയത്തിൻറെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎൽഎ സ്ഥാനത്ത് കൂടുതൽ ശോഭിക്കാനായത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്ന കാലത്താണെന്ന് വി ഡി സതീശൻ പറഞ്ഞത്. നേരത്തെ എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന്  വിഡി സതീശൻ പറഞ്ഞിരുന്നു.



മാധ്യമങ്ങളിൽ വരുന്ന വാർത്തയ്ക്ക് എന്ത് അടിസ്ഥാനമാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. അതേസമയം പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ. പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. "കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും.



അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു" എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. പാർട്ടി തന്നെ ഏല്പിച്ച ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുകയാണെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു പ്രതിപക്ഷ നേതാവായി വിഡി സതീശനെ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുത്തത്. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ പദവി ഏറ്റെടുക്കുന്നത്.



 പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. "കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു" അദ്ദേഹം പറഞ്ഞു.
 

Find out more: