ശരിക്കും രതീഷ് കുമാർ പുറത്താകാൻ കാരണം എന്താണ്? ഈ സീസണിൽ ആദ്യ ദിവസം മുതൽ ക്യാമറ സ്‌പേസ് കിട്ടിയതും, കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ എല്ലായിടത്തും ചെന്ന് ആവശ്യത്തിനും അനാവശ്യത്തിനും പ്രശ്‌നമുണ്ടാക്കി ഫുൾ ഓണിൽ നിന്ന മത്സരാർത്ഥി രതീഷ് ആയിരുന്നു. സത്യത്തിൽ ആദ്യ ഒരാഴ്ച 'രതീഷ് ഷോ' മാത്രമായിരുന്നു ബിഗ് ബോസ്. മുന്നെ പലരും ചെയ്തത് പയറ്റി നോക്കാൻ ശ്രമിച്ച രതീഷിന് പാളിപ്പോയി. താൻ താനായി നിന്നിരുന്നുവെങ്കിൽ കുറച്ച് ദിവസം കൂടെ ബിഗ് ബോസ് ഹൗസിനകത്ത് കഴിയാമായിരുന്നു എന്ന തിരിച്ചറിവ് രതീഷിന് ഉണ്ടായതും അവസാന നിമിഷമാണ്. എനിക്ക് തെറ്റുപറ്റി, എന്റെ കളി ആരും കളിക്കരുത്, ഞാൻ തെറ്റാണ് എന്ന് പറഞ്ഞുകൊണ്ടാണ് രതീഷ് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. ബിഗ് ബോസ് മലയാം സീസൺ 6 ൽ അവസാനം വരെ എത്തും എന്ന് പലരും പ്രഡിക്ട് ചെയ്ത മത്സരാർത്ഥികളിൽ ഒരാളാണ് ഇന്നലെ എവിക്ഷനിൽ പുറത്തായത്.





എന്നാൽ രതീഷ് കുമാർ തന്നെ പുറത്താകണം എന്ന് ഒരാഴ്ച ഷോ കണ്ട പലരും ആഗ്രഹിച്ചിരുന്നിരിക്കാം എന്നത് തന്നെയാണ് സത്യം. എന്താണ് ശരിക്കും രതീഷ് കുമാറിന് സംഭവിച്ചത്.ഓവർ ഡ്രാമയും സഹിക്കാൻ പറ്റുന്നതിൽ അപ്പുറമായിരുന്നു. ജാൻമണി അടുപ്പിൽ നിന്ന് സിഗരറ്റ് കത്തിച്ചതിനായിരുന്നു ആദ്യമായി രതീഷ് പ്രതികരിച്ചത്. ആ സംസാരത്തിൽ നിന്ന് തന്നെ അയാൾ സീൻ ക്രിയേറ്റ് ചെയ്യുകയാണ് എന്ന് ആളുകൾക്ക് മനസ്സിലായി. തുടർന്ന് ജാൻമണി തന്നെ കെട്ടിപ്പിടിച്ചു എന്ന് പറഞ്ഞ് വിക്ടം പ്ലേ കളിക്കാൻ തുടങ്ങി. ആ വിഷയത്തിൽ പക്ഷെ വീട്ടിലുള്ളവർ എല്ലാം രതീഷിനെ ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് പോയി കാര്യങ്ങൾ. സുരേഷ് കുമാറിനെ ഗേ എന്ന് വിളിച്ച വിഷയത്തിൽ തന്റെ തെറ്റ് അംഗീകരിച്ച് മാപ്പ് പറയുന്നതിന് പകരം, അതിനെ ന്യായീകരിച്ച് വിഷയം കൂടുതൽ വഷളാക്കിയതും രതീഷിന്റെ ഓവർ ഡ്രാമയായിരുന്നു.





 ചെയ്യുന്നതും, പറയുന്നതും എന്താണ് എന്ന ബോധമില്ലാത്തത് പോലെയാണ് പലപ്പും രതീഷ് പെരുമാറിയത്. അത്രയും ഗുരുതരമായ ലിംഗ വിവേചന പ്രസ്താനവനകൾ രതീഷ് വീട്ടിനകത്ത് നടത്തി. ആദ്യം ജാൻമണിയ്ക്ക് നേരെയായിരുന്നു. ട്രാൻസ്‌ജെന്റർ സമൂഹത്തെ മാറ്റി നിർത്തുന്ന തരത്തിലുള്ള രതീഷിന്റെ കമന്റ് വീടിന് പുറത്ത് വലിയ രീതിയിലുള്ള ചർച്ചയ്ക്ക് വഴിയൊരുക്കി. പിന്നീട് സുരേഷ് ആണല്ല, പെൺ സ്വഭാവമുള്ള ഗേ ആണെന്ന പരമാർശം അങ്ങേയറ്റം ഗുരുതരമായി രതീഷിൽ വന്നുഭവിച്ചു. ആൺ - പെൺ വേർതിരിവുകളും രതീഷിന്റെ പെരുമാറ്റത്തിൽ പ്രകടമായിരുന്നു. അതെല്ലാം വീട്ടിലുള്ളവരെ എന്നപോലെ, പുറത്തുള്ളവർക്കും വെറുപ്പുളവാക്കി.അവസാനം എല്ലാം കൈവിട്ടു. ശനിയാഴ്ചത്തെ എപ്പിസോഡിൽ തന്നെ തന്റെ അമർഷം മോഹൻലാൽ രതീഷിനോട് കാണിച്ചിരുന്നു. 





എന്നിട്ടും നാടകങ്ങൾ തുടർന്നുകൊണ്ടിരുന്ന രതീഷിനെ ലാൽ താക്കീത് ചെയ്തു. ബിഗ്ഗ് ബോസ് പറഞ്ഞിട്ടും നാടകത്തിൽ മാറ്റമുണ്ടായിരുന്നില്ല, പക്ഷെ മോഹൻലാൽ വന്ന ശനിയാഴ്ചത്തെ എപ്പിസോഡ് മുതൽ രതീഷ് ഒന്ന് അടങ്ങിയിരുന്നു. കളി പിഴച്ചു എന്ന് അപ്പോഴേ രതീഷ് സംശയിച്ചിരിക്കാം. പുറത്തായതിന് ശേഷം, യഥാർത്ഥ ഞാൻ ഇങ്ങനെയല്ല, ഷോയ്ക്ക് വേണ്ടി ചെയ്തതാണിതൊക്കെ എന്ന് പറഞ്ഞാണ് പോകുന്നത്. അതൊരു പാഠമാണ്, ഇപ്പോൾ ബിഗ് ബോസിൽ ഉള്ളവർക്കും ഇനി വരാൻ പോകുന്നവർക്കും. നാടകങ്ങളും, അഭിനയങ്ങളും തിരിച്ചറിയാൻ ഇപ്പോൾ ബിഗ് ബോസിനും പ്രേക്ഷകർക്കും അറിയാം. ഇത് സീസൺ സിക്‌സ് ആണ്, കളി കളിക്കുന്നവരെ പോലെ തന്നെ, കാണുന്നവരും പഠിച്ചു എന്ന് മനസ്സിലാക്കുക!

మరింత సమాచారం తెలుసుకోండి: