ഓപ്പറേഷൻ സിന്ദൂർ; 9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത് എന്ത് കൊണ്ട്? വർഷങ്ങളായി ഭീകര ക്യാമ്പുകളും പരിശീലനങ്ങളും നടക്കുന്നയിടങ്ങളാണ് സൈന്യം തരിപ്പണമാക്കിയത്. പഹൽഗാം ആക്രമണത്തിന് തയാറെടുപ്പുകൾ നടന്ന കേന്ദ്രങ്ങളും ആക്രമണത്തിൽ തകർന്നു.പഹൽഗാമിലെ കണ്ണീരിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയത് പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത്.ചാവേറുകൾക്കും ഭീകരർക്കും പ്രത്യേക പരിശീലനം നൽകുന്ന ഹിസ്ബുൾ മുജാഹിദീന്റെ ഭീകര ക്യാമ്പാണ് കോട്‌ലിയിലേത്. സിയാൽകോട്ട് ജില്ലയിലെ ഹെഡ് മറാല പ്രദേശത്താണ് ഈ ക്യാമ്പ് പ്രവർത്തിക്കുന്നത്. അൻപതോളം പേർക്ക് ഇവിടെ ഒരേ സമയം പരിശീലനം നൽകാൻ സാധിക്കും. മൂന്ന് മുറികൾ ഉൾപ്പെടെയുള്ള ഒറ്റനില കോൺക്രീറ്റ് കെട്ടിടമാണിത്. ഇന്ത്യൻ അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റം നടത്തുന്നതിനുള്ള പരിശീലനം, ആയുധങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവയാണ് ഇവിടെ നൽകുന്നത്.
ലഷ്കർ തൈബയുടെ പ്രധാന പരിശീലന കേന്ദ്രമാണ് മുരിഡ്കെയിലേത്. 2000ത്തിൽ മുതൽ ഇവിടെ ലഷ്കർ തൈബ ഭീകര പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. 82 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രത്തിൽ ഭീകര പ്രവർത്തനങ്ങൾക്കായി പരിശീലനം ഉൾപ്പെടെയുള്ളവ സജീവമാണ്. ഈ ഭീകര കേന്ദ്രത്തിന് ഒസാമ ബിൻ ലാദൻ 10 മില്യൺ രൂപ ധനസഹായം നൽകിയിരുന്നു.2015 മുതൽ ഭീകര പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നയിടമാണ് ബഹവൽപുരിലെ മർകസ് സുബ്ഹാൻ അല്ലാഹ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ ജില്ലയിലെ പ്രാന്തപ്രദേശത്താണ് മർകസ് സുബ്ഹാൻ അല്ലാഹ് സ്ഥിതി ചെയ്യുന്നത്. 15 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രത്തിൽ ജയ്ഷ് ഇ മുഹമ്മദ് ഭീകരർക്ക് പരിശീലനവും ക്ലാസുകളും നടത്തുന്നയിടമാണ്
. 2019 ഫെബ്രുവരി 14ൽ ഉണ്ടായ പുൽവാമ ആക്രമണത്തിൻ്റെ ആസൂത്രണങ്ങളുമായി ബന്ധപ്പെട്ടയിടമാണിത്. പുൽവാമ ആക്രമണത്തിൽ പങ്കെടുത്ത ഭീകരർക്ക് മർകസ് സുബ്ഹാൻ അല്ലാഹിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനകളുടെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഒൻപത് കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.പാക് അധീന കശ്മീരിലെ കോട്‌ലിയിലാണ്. കോട്‌ലി മിലിട്ടറി ക്യാമ്പിൽ നിന്ന് നിശ്ചിത കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ജെയ്‌ഷെ എം ഭീകരരുടെ ക്യാമ്പാണിത്. നൂറിലധികം ഭീകർ ഇവിടെയുണ്ടാകും. ഹാഫിസ് അബ്ദുൾ ഷക്കൂർ അഥവാ ഖാരി സർറാർ മർകസിന്റെ തലവനാണ്.
ഇന്ത്യൻ സൈന്യം തകർത്ത ആദ്യ കേന്ദ്രം ലഷ്‌കറിൻ്റെ നിയന്ത്രണത്തിലുള്ള മർകസ് അഹ്‌ലെ ഹദീസ് ബർണാലയാണ്. ബർണാല പട്ടണത്തിന് സമീപമാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ബർണാല പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് കോട്ട് ജമാൽ റോഡിലാണ് മർകസ് സ്ഥിതി ചെയ്യുന്നത്, ബർണാല പട്ടണത്തിൽ നിന്ന് 500 മീറ്ററും കോട്ട് ജെമൽ റോഡിൽ നിന്ന് 200 മീറ്ററും അകലെയാണിത്. പാക് അധീന കശ്മീരിലെ ലഷ്‌കർ ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനും പൂഞ്ച് - രജൗരി - റിയാസി സെക്ടറിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിനുമാണ് ഈ കേന്ദ്രം ഉപയോഗിക്കുന്നത്.ലഷ്‌കർ ഇ തൊയ്ബയുടെ പ്രധാന ക്യാമ്പുകളിലൊന്നാണ് ഷവായ് നള്ള. ഭീകരരുടെ റിക്രൂട്ട്മെന്റ്, പരിശീലനം, ആയുധ പരിശീലനം, ജിപിഎസ് ഉപയോഗം, ഗ്രനേഡ് ഉപയോഗം എന്നിവയാണ് ഇവിടെ നൽകുന്നത്. 2000 മുതലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ചേലബണ്ടി പാലത്തിന് സമീപമാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
ഈ ക്യാമ്പിലെ പ്രാരംഭ പരിശീലനം പൂർത്തിയാക്കിയ ശേഷം കൂടുതൽ തീവ്രവാദ പരിശീലനത്തിനായി കേഡറുകളെ മറ്റ് ലഷ്കർ ക്യാമ്പുകളിലേക്ക് അയക്കുന്നതാണ് രീതി. ലഷ്കർ തലവൻ ഹാഫിസ് സയീദ് ക്യാമ്പിൻ്റെ മേൽനോട്ടം വഹിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സിലാൽകോട്ടിന് സമീപത്തെ മെഹ്‌മൂന ക്യാമ്പ് ഹിസ്ബുൾ മുജാഹിദീന്റെ കേന്ദ്രമാണ്. ഇവിടെയും ഇന്ത്യൻ സൈന്യം ആക്രമണം നടത്തി.ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഇവിടെ ഭീകരർക്ക് പരിശീലനം നൽകുന്നുണ്ട്. ഇരുന്നൂറോളം ഭീകരർക്ക് ഇവിടെ പരിശീലനം നൽകാൻ സാധിക്കും.
Find out more: