ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്കേബിൾ, എസ്ആർഐറ്റിഎന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത്.സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി.കെ ഫോൺ പദ്ധതി വഴി സ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലുമാണ് ഇൻറർനെറ്റ് കണക്ഷൻ എത്തുക.1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവെന്നാണ് കെഎസ്ഇബി പറയുന്നത്.
പദ്ധതിക്കുവേണ്ടി കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിരുന്നു. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചു.ഈ വർഷം അവസാനത്തോടെ (2020- ഡിസംബർ) സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻറെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെൻറ് തേടിയതായി റിപ്പോർട്ട് വന്നിരുന്നു. വൻമുതൽമുടക്കിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെഫോൺ, ഇ - മൊബിളിറ്റി, ഡൗൺടൗൺ, സ്മാർട്സിറ്റി പദ്ധതികളെപ്പറ്റിയാണ് അന്വേഷണമെന്നായിരുന്നു ഇത്. ഇത് കെ ഫോണിനെ അവസാന നിമിഷം വിവാദത്തിലേക്ക് നയിക്കുകയായിരുന്നു.
click and follow Indiaherald WhatsApp channel