
സെറ്റ് സാരിയിലായിരുന്നു ആൻ, സാൽവാറിലായിരുന്നു മകൾ. വിവാഹമോചിതയായ സമയത്തായിരുന്നു അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത്. ഇനി എന്ത് ചെയ്യും എന്നോർത്ത് ആശങ്കപ്പെട്ടിരുന്നു അന്ന്. ആ സമയത്ത് പിടിവള്ളിയായത് അഭിനയമായിരുന്നു.ഇനിയൊരു വിവാഹത്തെക്കുറിച്ച് എന്തായാലും ഞാൻ ചിന്തിക്കുന്നില്ല. എനിക്ക് മകളും, മകൾക്ക് ഞാനും മതി എന്നാണ് തീരുമാനം എന്നും അവർ വ്യക്തമാക്കിയിരുന്നു.
കരിയറും സ്വപ്‌നങ്ങളുമൊക്കെ മാറ്റിവെച്ച് കുടുംബിനിയായാണ് ഷാനിനൊപ്പം ജീവിച്ചത്. മൂന്ന് വർഷം പെർഫെക്ട് വൈഫായാണ് നിന്നത്. സുഹൃത്തുക്കളുടെ ഇടപെടലിലൂടെയായിരുന്നു പ്രശ്‌നങ്ങൾ തുടങ്ങിയതെന്നും അവർ പറഞ്ഞിരുന്നു.വിവാഹത്തെക്കുറിച്ചും, ഡിവോഴ്‌സിനെക്കുറിച്ചുമെല്ലാമുള്ള തുറന്നുപറച്ചിൽ വൈറലായിരുന്നു. നൂറ് ശതമാനം അങ്ങോട്ട് കൊടുത്തിരുന്നുവെങ്കിലും അതിന്റെ പകുതി പോലും തനിക്ക് തിരികെ കിട്ടിയില്ലെന്നായിരുന്നു ആൻ മരിയ പറഞ്ഞത്.അഭിമുഖങ്ങളിലെല്ലാം മകളെക്കുറിച്ച് വാചാലയാവാറുണ്ട് ആൻ മരിയ. വിവാഹമോചനത്തിന് ശേഷമായി ഇനിയൊരു വിവാഹം ആയിക്കൂടേ എന്ന് മകൾ ചോദിക്കാറുണ്ടായിരുന്നുവെന്ന് ആൻ പറഞ്ഞിരുന്നു. ഈസ്റ്റർ ആശംസകൾക്കൊപ്പമാണ് ആൻ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുള്ളത്.
കരിയറും സ്വപ്‌നങ്ങളുമൊക്കെ മാറ്റിവെച്ച് കുടുംബിനിയായാണ് ഷാനിനൊപ്പം ജീവിച്ചത്. മൂന്ന് വർഷം പെർഫെക്ട് വൈഫായാണ് നിന്നത്. സുഹൃത്തുക്കളുടെ ഇടപെടലിലൂടെയായിരുന്നു പ്രശ്‌നങ്ങൾ തുടങ്ങിയതെന്നും അവർ പറഞ്ഞിരുന്നു.വിവാഹത്തെക്കുറിച്ചും, ഡിവോഴ്‌സിനെക്കുറിച്ചുമെല്ലാമുള്ള തുറന്നുപറച്ചിൽ വൈറലായിരുന്നു. നൂറ് ശതമാനം അങ്ങോട്ട് കൊടുത്തിരുന്നുവെങ്കിലും അതിന്റെ പകുതി പോലും തനിക്ക് തിരികെ കിട്ടിയില്ലെന്നായിരുന്നു ആൻ മരിയ പറഞ്ഞത്.