വിഷ്ണു മറ്റൊരു ബന്ധത്തിലേക്ക് കടന്നു; സിംഗിൾ മദർ ലൈഫ് ജീവിച്ച് നടി അനുശ്രീ! ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാലതാരമായി ജിത്തുമോൻ എന്ന കഥാപാത്രമായി എത്തിയ അനുശ്രീ പിന്നീട് ഒരുപാട് സീരിയലുകളുടെ ഭാഗമായി. നായികയായും സഹനടി ആയും അഭിനയത്തിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു അനുശ്രീയുടെ പ്രണയവും വിവാഹവും. അതിന് ശേഷം എപ്പോഴും അനുശ്രീയുടെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇടക്ക് യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങൾ അനുശ്രീ പങ്കുവച്ചിരുന്നു. ഇന്ന് സിംഗിൾ മദറായി ജീവിതം ആഘോഷിക്കുകയാണ് അനുശ്രീ.




  ബാലതാരമായി അഭിനയ ലോകത്തേക്ക് വന്നത് മുതലേ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരി ആയിരുന്നു പ്രകൃതി എന്ന അനുശ്രീ. ഏക മകന് മൂന്നാം പിറന്നാൾ ദിനമാണ്. ഇടക്ക് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മറ്റൊരു വിവാഹത്തെ കുറിച്ച് ഇനി ചിന്തിക്കുന്നില്ലെന്ന് അനുശ്രീ പറഞ്ഞത്. അനുവിന്റെ ജീവിത പങ്കാളി ആയിരുന്ന വിഷ്ണു മറ്റൊരു ജീവിതത്തിലേക്ക് കടന്നിരുന്നു. എന്നാൽ ഇന്നും സിംഗിൾ മദർ ആയി ജീവിക്കുകയാണ് അനുശ്രീ. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയതാണ് അനുശ്രീ. മൂന്നോ നാലോ വയസുള്ളപ്പോൾ മുതൽ അഭിനയരംഗത്തുണ്ടായിരുന്ന അനുശ്രീ എന്നാൽ ഇപ്പോൾ അഭിനയരംഗം പാടെ ഉപേക്ഷിച്ച പോലെയാണ്.വേർപിരിയലിന് ശേഷം അമ്മയ്ക്കും മകനുമൊപ്പം യൂട്യൂബ് വീഡിയോകളുമായി അനുശ്രീ സജീവമായിരുന്നു. പിന്നീട് പെട്ടന്ന് താരം അപ്രത്യക്ഷയായി.




അൻപതിനായിരത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അനുശ്രീയുടെ യൂട്യൂബ് ചാനൽ നിലവിൽ ആക്റ്റീവ് അല്ല. അതിന് ശേഷം സോഷ്യൽ മീഡിയയിലും നടി സജീവമായിരുന്നില്ല. വല്ലപ്പോഴും എന്തെങ്കിലും പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ എത്തിയ അനുശ്രീയോട് എവിടെയാണ് ഇപ്പോൾ യൂട്യൂബ് ചാനലിന് എന്ത് പറ്റി എന്നൊക്കെ ആരാധകർ ചോദിച്ചുവെങ്കിലും അതിനൊന്നും മറുപടിയുണ്ടായിരുന്നില്ല.അമ്മയുടെ ഇഷ്ടത്തിന് വിഭിന്നം ആയിട്ടാണ് അനുശ്രീ വിഷ്ണുവിനൊപ്പം ഇറങ്ങിപോകുന്നതും വിവാഹം ചെയ്യുന്നതും. 




ഗർഭിണിയായപ്പോഴാണ് അമ്മ അുശ്രീയെ തിരിച്ചുവിളിച്ചത്. വളകാപ്പ് ചടങ്ങുകൾ വരെ എല്ലാം ഗംഭീരം ആയിരുന്നു. പ്രസവത്തോടെ എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നു. നൂലുകെട്ട് ചടങ്ങിന് വിഷ്ണു വരാതെയായതോടെയാണ് വേർപിരിയൽ വാർത്ത പുറത്തുവന്നത്. പിന്നാലെ വാർത്ത സ്ഥിരീകരിച്ച് അനുശ്രീയും വിഷ്ണുവും രംഗത്ത് എത്തുകയും ചെയ്തു.

Find out more: