ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ പുതിയ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://parivahan.gov.in/parivahan//en സന്ദർശിക്കുക.
ഹോംപേജിലെ ഓൺലൈൻ സേവന സർവീസിൽ ക്ലിക്ക് ചെയ്യുക. ഇതോടെ നിരവധി സേവനങ്ങളുടെ ഓപ്ഷൻ ഉള്ള ഒരു ഡ്രോപ്പ് ഡൗൺ മെനു സ്ക്രീനിൽ കാണിക്കും. ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് ‘ഡ്രൈവിംഗ് ലൈസൻസ് അനുബന്ധ സേവനങ്ങൾ’ തിരഞ്ഞെടുക്കുക.
സേവനം തേടുന്ന ‘സംസ്ഥാനം’ തിരഞ്ഞെടുക്കുക. ‘ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുക’ ഉൾപ്പെടെ നിരവധി ഓപ്ഷനുകളുള്ള പുതിയ വിൻഡോ തുറക്കും. ഇതിൽനിന്ന് നിങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. പ്രസക്തമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടിവരും. പുതിയ ചട്ടപ്രകാരം ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്തയുടൻ അപേക്ഷകൻ പണം അടയ്ക്കേണ്ടതുണ്ട്.
ഫീസ് അടച്ചതിനുശേഷം സൗകര്യമനുസരിച്ച് ഓൺലൈനായി പരീക്ഷയുടെ തീയതി തിരഞ്ഞെടുക്കാം. പരീക്ഷയിൽ വിജയിക്കുന്നവർ ലൈസൻസ് ലഭിക്കുന്നതിന് ജില്ലാ ഗതാഗത ഓഫീസിൽ കാത്തിരിക്കേണ്ടതില്ല എന്നതാണ് പുതിയ സംവിധാനം കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. ആളുകൾക്ക് ഇപ്പോൾ രേഖകൾ ഓൺലൈനിൽനിന്ന് പ്രിന്റ് എടുക്കാം. അപേക്ഷകൻ ഓൺലൈൻ ടെസ്റ്റിന് മാത്രമായി ഓഫീസ് സന്ദർശിച്ചാൽ മതിയാകും.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും ഗതാഗത വകുപ്പ് ലേണിങ് അപേക്ഷയ്ക്ക് ഈടാക്കുന്ന ഫീസിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഓൺലൈനിൽ ഫീസ് അടയ്ക്കാം. ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്ത മെഡിക്കൽ സർട്ടിഫിക്കറ്റുകളും അംഗീകരിക്കും. പുതുക്കുന്ന ലൈസൻസ് പെർമിറ്റ് സ്വീകരിക്കാൻ നാട്ടിലെ ബന്ധുവിനെയോ സുഹൃത്തിനെയോ ചുമതലപ്പെടുത്തി സത്യവാങ്മൂലവും നൽകാം.ഇന്ത്യൻ ഡോക്ടർമാരോ ഇന്ത്യൻ ഹൈക്കമ്മിഷൻ അംഗീകരിച്ച ഡോക്ടർമാരോ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് ഓൺലൈനായി ഡ്രൈവിങ് ലൈസൻസ് പുതുക്കൽ അപേക്ഷ നൽകാം.
click and follow Indiaherald WhatsApp channel