
എന്നാൽ സമയോചിതമായ ഇടപെടലിലൂടെ കൂടുതൽ ആളുകൾ മരിച്ച് പോകാതിരിക്കാൻ നമുക്ക് സാധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.നേരത്തെ ഷിഗല്ല രോഗബാധയെക്കുറിച്ച് പ്രതികരിച്ച ആരോഗ്യമന്ത്രി കെകെ ശൈലജ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് പറഞ്ഞിരുന്നു. ആരോഗ്യവകുപ്പ് പറയുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു എന്ന് മന്ത്രി ആവശ്യപ്പെട്ടു. ഷിഗല്ല രോഗവ്യാപനം ഉണ്ടായത് വെള്ളത്തിലൂടെയാണെന്നാണ് പ്രാഥമിക പഠന റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ സർവ്വൈലൻസ് സംഘവും സ്ഥലം സന്ദർശിച്ചാണ് പ്രതിരോധ നടപടികൾ കൈക്കൊണ്ടത്. കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ, മെഡിക്കൽ ക്യാമ്പ്, ആക്ടീവ് കേസ് സെർച്ച്, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തുകയും ചെയ്തെന്നും ഡിഎംഒ വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ആണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. മനുഷ്യ വിസർജ്ജ്യത്തിൽ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തിൽ കലരുന്നത്.പ്രധാനമായും മലിനജലത്തിലൂടെയും, കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല രോഗം പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ലക്ഷണങ്ങൾ. അതേസമയം രോഗം റിപ്പോർട്ടു ചെയ്ത ഉടൻ തന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നെന്ന് ഡിഎംഒ. കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടപ്പിലാക്കിയെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.