എബ്രിഡ് ഷെെനിന്റെ സംവിധാനത്തിലൊരുങ്ങിയ ആക്ഷൻ ഹീറോ ബിജു തിയേറ്ററുകളിൽ വൻ ആവേശം തീർത്തിരുന്നു.  നിവിൻ നിർമാതാവ് എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയതും താരം തന്നെയായിരുന്നു. ചിത്രത്തിലെ പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.നിവിനൊപ്പം അഭിനയിച്ച് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു മേരിയും ബേബിയും.

 

 

 

 

 

    വളരെ രസകരമായാണ് ഇരുവരും അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  ഇപ്പോൾ മിക്ക ട്രോളുകളിലും നിറയുന്ന  ഈ മേരിയും ബേബിയും ട്രോളര്‍മാരുടെ പ്രിയപ്പെട്ട ലാഫിംഗ് ലേഡീസാണ് . എന്നാൽ ഇവർ എങ്ങനെയാണ് സിനിമയിലെത്തിയത് എന്നത് ആർക്കും ഇതുവരെയും പിടികിട്ടാത്ത സംഭവമായിരുന്നു. മേരിയും ബേബിയും സിനിമയിലെത്തിയതിന്റെ പിന്നിലുള്ള സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്   എബ്രിഡ് ഷെെൻ. ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇവരുടെ സിനിമയിലേക്കുള്ള പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. 
ജൂനിയർ ആർട്ടിസ്റ്റായി ഇത്ര വയസ്സിലുള്ള ആളുകളെ വേണമെന്ന് വെച്ച് ഒരു ഒഡിഷൻ വെക്കുമ്പോൾ നിരവധി ആളുകൾ ആ ഒഡിഷനിൽ വരുമെന്നും ചിലർക്ക് സിനിമയിൽ മുഖം കാണിക്കണമെന്ന് ഉദ്ദേശമുണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

 

 

    കൂടാത്ത അവരിൽ 
പലർക്കും വൈകുന്നേരം വരെ നിൽക്കുക എന്ന ആഗ്രഹമായിരിക്കും ഉണ്ടാവുക എന്നും സിനിമയിൽ മുഖം കാണിച്ചാലും ഇല്ലെങ്കിലും അവർക്ക് അതൊരു പ്രശ്‌നമല്ലെന്നും എബ്രിഡ് ഷൈൻ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല സിനിമയിൽ വേഷം കിട്ടിയില്ലെങ്കിലും അവർക്ക് നല്ല ക്ഷമയാണെന്നും അവർക്ക് ഇതിലൊക്കെ  ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

 

 

 

 

   അത്തരമൊരു ഒഡിഷനിൽ വെച്ചാണ് ഇത്തരത്തിൽ വർഷങ്ങളായി നിൽക്കുന്ന ആളുകളിൽ സ്പാർക് ഉള്ളവർ ഉണ്ടാവാമെന്നും അവരിൽ ഇന്ററസ്റ്റിംഗ് ആയി പെർഫോം ചെയ്യുന്നവർ ഉണ്ടാവാമെന്നുമുള്ള ചിന്ത എബ്രിഡ് ഷൈനിന്റെ മനസ്സിൽ വരുന്നത്.അങ്ങനെയാണ് ഒഡിഷൻ നടത്തിയപ്പോൾ രസമുണ്ടെന്ന് തോന്നിയാണ് ബേബിയും മേരിയും ചിത്രത്തിൽ വരുന്നത്.

 

 

 

 

    അവർ മുൻപ് ഇത്തരത്തിൽ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ലെന്നും ചിത്രത്തിന് ശേഷം നല്ല സുഹൃത്തുക്കളാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അവരെ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് എല്ലാവര്ക്കും ഫീൽ ചെയ്യുമെന്നും  എബ്രിഡ് ഷൈൻ കൂട്ടിച്ചേർക്കുന്നു.

 

 

 

     ഇരുവരും രംഗം സ്ക്രിപ്റ്റ് നൽകിയില്ല പറഞ്ഞതെന്നും വാമൊഴിയായി പറഞ്ഞു നൽകിയാണ് ചിത്രീകരിച്ചതെന്നും വെളിപ്പെടുത്തുന്നുണ്ട് എബ്രിഡ് ഷൈൻ. കൂടാതെ രംഗത്തെ നിവിനും കൃത്യമായ രീതിയിൽ കൈകാര്യം ചെയ്തപ്പോൾ ഇവരുടെ അഭിനയം ചിത്രീകരിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു 

మరింత సమాచారం తెలుసుకోండి: