എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് കാലിൽ നെയ്യ് പുരട്ടുന്നത് എങ്ങനെയെന്നും ഇതൊരു ശീലമാക്കി മാറ്റേണ്ടതിൻ്റെ പ്രധാന കാരണങ്ങളെപ്പറ്റിയും അറിയാം.ഈ ഒരു പ്രവർത്തി നിങ്ങൾക്ക് സന്ധി വേദനകൾ ഉണ്ടെങ്കിൽ അതിൽ നിന്ന് ആശ്വാസം നൽകുകയും നിങ്ങളെ വളരെ എളുപ്പത്തിൽ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളെ എളുപ്പത്തിൽ ഉറങ്ങാൻ പ്രേരിപ്പിക്കുന്നതോടൊപ്പം രാത്രിയുറക്കം മികച്ചതാക്കി മാറ്റുകയും രാവിലെ കൂടുതൽ ഉന്മേഷത്തോടെയും ഊർജ്ജസ്വലതയോടെയും ഉണർന്നെണീക്കാൻ സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ ഉറക്ക സംബന്ധമായി ഉണ്ടാവുന്ന കൂർക്കം വലിയുടെ പ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും എന്ന് പറയപ്പെടുന്നു. കുറച്ച് നെയ്യ് ഒരു ചെറിയ കണ്ടെയ്നറിൽ പ്രത്യേകം മാറ്റിവെച്ച് സൂക്ഷിക്കുക. ഇത് എല്ലായ്പ്പോഴും നിങ്ങളുടെ കട്ടിലിന് അരികിൽ സൂക്ഷിക്കുക. ഉറങ്ങുന്നതിനു മുമ്പായി ഒരു ചെറിയ അളവിൽ ഇത് നിങ്ങളുടെ കൈപ്പത്തിയിൽ എടുത്ത് നന്നായി തിരുമ്മി നിങ്ങളുടെ കാലുകളിൽ മസാജ് ചെയ്യുക.
ആയുർവേദ വിദികളിൽ പോലും നെയ്യ് ഉപയോഗിച്ചുകൊണ്ട് കാലുകൾ മസാജ് ചെയ്യുന്ന "പാദഭ്യംഗ" എന്നാ പ്രത്യേക രീതിയെക്കുറിച്ച് പരാമർശിക്കുന്നു. ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത സമ്പ്രദായം ഈയൊരു ദൈനംദിന ആചാരം പതിവായി അഭ്യസിച്ചു പോരാൻ ശുപാർശ ചെയ്യുന്നുമുണ്ട്. പ്രത്യേകിച്ചും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപായി കാലിൽ നെയ്യ് പുരട്ടുന്നത് ഒരാളുടെ ശരീരത്തിലെ വാത മൂലകത്തിൻ്റെ പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.
ഉറക്കത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കുന്നത് ദഹനക്കേട്, ആമാശയത്തിലെ മറ്റ് പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുമെന്നും ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കാലുകൾ മസാജ് ചെയ്യുന്നത് ഞരമ്പുകളെ ശക്തിപ്പെടുത്താനും അസിഡിറ്റി ലക്ഷണങ്ങളെ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനുമെല്ലാം സഹായിക്കുന്നു.ശരീരത്തിലെ പല നാഡികളും ചെന്നവസാനിക്കുന്ന ഭാഗമാണ് കാലുകൾ എന്നതിനാൽ തന്നെ ഈ ഭാഗത്ത് ചെയ്യുന്ന മസാജിങ് പ്രവൃത്തി നമ്മുടെ ശരീരത്തിന് മുഴുവനും ആരോഗ്യം പകരുന്നതാണ്.
click and follow Indiaherald WhatsApp channel