ചിരിയും ഉണക്കമുന്തിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? എങ്കിൽ കാര്യമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ശ്രദ്ധ നൽകണമെങ്കിൽ ഒരു എളുപ്പ വഴിയുണ്ട്. എല്ലാ ദിവസവും മൂന്നോ നാലോ ഉണക്ക മുന്തിരി കഴിക്കുക. കാണാൻ അത്ര അഴകില്ലെങ്കിലും ഇത് പതിവാക്കിയാൽ കഴിക്കുന്നവരുടെ അഴക് വർധിക്കും എന്നുറപ്പ്, കൂടെ ആരോഗ്യവും. എന്നാൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ഏറെ ശ്രദ്ധിക്കുന്നവർ പോലും വേണ്ടത്ര പരിഗണന നൽകാത്ത ഒന്നാണ് ഉണക്കമുന്തിരി.കഴിക്കുമ്പോൾ രുചിയ്ക്കപ്പുറം അതിന്റെ ഗുണങ്ങൾ മനസിലാക്കി കഴിച്ചുനോക്കൂ. ഇത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും. ഉണക്കമുന്തിരി സ്ഥിരമായി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാം.ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയാനുള്ള ഘടകങ്ങൾ ഇതിൽ ധാരാളമുണ്ട്.



  കൂടാതെ ഗ്ലൂക്കോസ് അടങ്ങിയതിനാൽ ദിവസം മുഴുവൻ ഊർജ്ജം നൽകാനും ഇതിന് കഴിയും. ഓട്സ്, കോൺ ഫ്‌ളെക്‌സ് പോലുള്ളവ പാകം ചെയ്യുമ്പോൾ അതിൽ ഉണക്ക മുന്തിരി ചേർക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്.അമിത വണ്ണം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഉണക്ക മുന്തിരി ഒരു ഉത്തമ പരിഹാരമാണ്. അമിത വണ്ണമുള്ളവർക്ക് ഒതുങ്ങിയ ശരീരം അടങ്ങാത്ത സ്വപ്നമാണ്. ഈ സ്വപ്നം യാഥാർഥ്യമാക്കാൻ ഉണക്ക മുന്തിരി പതിവായി കഴിക്കുന്നത് സഹായിക്കും. കഴിക്കുന്ന ഭക്ഷണത്തിലെ കാൽസ്യത്തെ വളരെ വേഗത്തിൽ ആഗിരണം ചെയ്യാനായി ബോറോൺ ഘടകം സഹായിക്കും. എല്ലുകളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുമെന്നതിനാൽ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഇത് പതിവാക്കാം. കൂടതെ ആർത്തവ വിരാമ സമയത്ത് നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒന്നാണ് ഉണക്കമുന്തി.



  അസ്ഥികൾക്ക് ബലം നൽകാനും അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും ഉണക്ക മുന്തിരി സഹായിക്കും. കാൽസ്യവും ബോറോണും അടങ്ങിയതിനാൽ പാൽ ഉത്പന്നങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒരു മികച്ച പകരക്കാരൻ തന്നെയാണിത്.പല്ലിലെ കറ, മോണയിലെ പ്രശ്നങ്ങള്‍, ദന്ത ക്ഷയം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഉണക്ക മുന്തിരി കഴിക്കുന്നതിലൂടെ സാധ്യമാകും. വായ്ക്കുള്ളിലെ ദോഷകരമായ ബാക്ടീരിയകളെ സ്വാഭാവികമായി നശിപ്പിച്ച് കളയാന്‍ കഴിവുള്ള ഘടകങ്ങള്‍ ഉണക്ക മുന്തിരിയില്‍ ധാരളമുണ്ട്. അതിനാല്‍ ഇത് പതിവക്കുന്നത് നിങ്ങളുടെ മനോഹരമായ പുഞ്ചിരിയ്ക്ക് വഴിയൊരുക്കും.കഴിക്കുന്ന ഭക്ഷണം ഒരാളുടെ രൂപത്തിലും ഭാവത്തിലും പ്രതിഫലിക്കുമെന്നതിനാല്‍ ഏറെ ഗുണങ്ങളുള്ള ഉണക്കമുന്തിരി കഴിക്കാന്‍ മടി വേണ്ട. ജ്യൂസുകളില്‍ മധുരത്തിന് പകരമായി ഇത് ചേര്‍ക്കാവുന്നതാണ്.



 പ്രായം കൂടുന്നത് എല്ലാ മനുഷ്യരിലും അല്പം ഭയമുണ്ടാക്കുന്ന ഒന്നാണ്. നമ്പര്‍ ഉയരുന്നതിനേക്കാള്‍ ഭയപ്പെടുത്തുന്നത് പ്രയമാകലിന്റെ ലക്ഷണം ശരീരം കാണിച്ചു തുടങ്ങുമ്പോഴാണ്. എന്നാല്‍ ഈ ലക്ഷണങ്ങളെ അതി വിദഗ്ദമായി ഒളിപ്പിക്കാനുള്ള ചില വഴികളുണ്ട്. അതിലൊന്നാണ് പതിവായി ഉണക്ക മുന്തിരി കഴിക്കുക എന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കണ്ണുകളുടെ ആരോഗ്യത്തെ പരിപലിയ്ക്കാന്‍ വളരെയധികം സഹായിക്കും. അതിനാല്‍ കണ്ണുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പായി ഉണക്ക മുന്തിരി കുതിര്‍ത്തു വെയ്ക്കാനും രാവിലെ വെറും വയറ്റില്‍ കഴിക്കാനും ശ്രദ്ധിക്കണം.ഉണക്കമുന്തിരിയുടെ ഗുണങ്ങൾ കണ്ണുകൾക്കും ലഭിക്കും. നല്ല കാഴ്ച ശക്തി ലഭിക്കുന്നതിന് ഉണക്ക മുന്തിരി സഹായിക്കും. 

Find out more: