കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും, ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചു നടന്ന ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങളും എല്ലാം നേരത്തെ ഗിന്നസ് പക്രു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതാണ്. ഇപ്പോഴിതാ കുഞ്ഞിന് ഗുരുവായൂർ അമ്പല നടയിലിരുത്തി ചോറൂണ് നടത്തിയതിന്റെ ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നു. ഗായത്രിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗുരുവായൂരിൽ വച്ചു നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണ് ഗുരുവായൂർ അമ്പല നടയിൽ; ചിത്രങ്ങൾ പങ്കുവച്ച് ഗിന്നസ് പക്രവിന്റെ ഭാര്യ! ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നിരന്തരം കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും പങ്കുവച്ചുകൊണ്ടിരിക്കുകയാണ് ഗിന്നസ് പക്രുവും ഭാര്യ ഗായത്രിയും മൂത്ത മകൾ ദീപ്ത കീർത്തിയും. അടുത്തിടെയാണ് തനിക്ക് രണ്ടാമത്തെ പെൺകുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്ത ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 




     വിനായക ചതുർത്തി നാളിലാണ് ഗുരുവായൂരിൽ വച്ച് ചോറൂണ് നടത്തിയത്. ദ്വിജ കീർത്തി എന്നാണ് രണ്ടാമത്തെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മൂത്ത മകൾ ദീപ്ത കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രത്തിനൊപ്പം, 'ചേച്ചിയമ്മ' എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞു പിറന്നു എന്ന സന്തോഷ വാർത്ത ഗിന്നസ് പക്രു പങ്കുവച്ചത്. അമൃത ആശുപത്രിയിൽ വച്ചായിരുന്നു ജനനം. മൂത്ത മകൾക്ക് പതിനാല് വയസ്സായി. പതിനാലു വർഷത്തെ ഗ്യാപ്പിന് ശേഷം വീണ്ടുമൊരാൾ എന്നു പറഞ്ഞുകൊണ്ട് ഗിന്നസ് പക്രു പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. 2016 ൽ ആയിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടെയും വിവാഹം.




അച്ഛൻ ഗിന്നസ് പക്രുവിന്റെ മടിയിലിരുത്തി, ഭാര്യയും മൂത്ത മകളും ഇടതും വലതും ഇരിക്കെ, ബന്ധുക്കളെല്ലാം ചുറ്റും നിന്നുകൊണ്ടുള്ള ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. എല്ലാ ചടങ്ങിനും ഗിന്നസ് പക്രുവും മക്കളും ഭാര്യയും ഒരു ഡ്രസ്സ് കോഡ് പിൻതുടരാറുണ്ട്. അത് ഈ ചോറൂണ് ചടങ്ങിന്റെയും കാഴ്ചയിലുള്ള ഭംഗി കൂട്ടി.കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും, ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചു നടന്ന ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങളും എല്ലാം നേരത്തെ ഗിന്നസ് പക്രു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതാണ്. ഇപ്പോഴിതാ കുഞ്ഞിന് ഗുരുവായൂർ അമ്പല നടയിലിരുത്തി ചോറൂണ് നടത്തിയതിന്റെ ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നു. ഗായത്രിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗുരുവായൂരിൽ വച്ചു നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.



രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണ് ഗുരുവായൂർ അമ്പല നടയിൽ; ചിത്രങ്ങൾ പങ്കുവച്ച് ഗിന്നസ് പക്രവിന്റെ ഭാര്യ! ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നിരന്തരം കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും പങ്കുവച്ചുകൊണ്ടിരിക്കുകയാണ് ഗിന്നസ് പക്രുവും ഭാര്യ ഗായത്രിയും മൂത്ത മകൾ ദീപ്ത കീർത്തിയും. അടുത്തിടെയാണ് തനിക്ക് രണ്ടാമത്തെ പെൺകുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്ത ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.  വിനായക ചതുർത്തി നാളിലാണ് ഗുരുവായൂരിൽ വച്ച് ചോറൂണ് നടത്തിയത്. ദ്വിജ കീർത്തി എന്നാണ് രണ്ടാമത്തെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മൂത്ത മകൾ ദീപ്ത കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രത്തിനൊപ്പം, 'ചേച്ചിയമ്മ' എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞു പിറന്നു എന്ന സന്തോഷ വാർത്ത ഗിന്നസ് പക്രു പങ്കുവച്ചത്. അമൃത ആശുപത്രിയിൽ വച്ചായിരുന്നു ജനനം. മൂത്ത മകൾക്ക് പതിനാല് വയസ്സായി. 

Find out more: