നടി കനക ഇപ്പോൾ ഹാപ്പിയാണ്; എഞ്ചിനീയറുമായുള്ള വിവാഹം; ഏകാന്തജീവിതം- കനകയുടെ ജീവിത കഥ ഇങ്ങനെ! കനകയുടെ മുതുമുത്തച്ഛനായ രഘുപതി വെങ്കയ്യ നായിഡുവാണ് ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ആദ്യത്തെ സിനിമാ ഹൗസായ ഗെയ്റ്റി തിയേറ്റർ നിർമ്മിച്ചത്. ക്രൗൺ, ഗ്ലോബ് എന്നീ രണ്ട് തിയേറ്ററുകൾ കൂടി അദ്ദേഹം നിർമ്മിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ആജീവനാന്ത നേട്ടങ്ങളുടെ സ്മരണയ്ക്കായി ആന്ധ്രാപ്രദേശ് സർക്കാർ രഘുപതി വെങ്കയ്യ നായിഡു പുരസ്കാരം നൽകാനും ആരംഭിച്ചു. ദക്ഷിണേന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ തന്നെ പ്രബലമായ ഒരു കുടുംബത്തിലാണ് കനക പിറന്നത്. ദേവികയും ഭർത്താവ് ദേവദാസും വിവാഹബന്ധം വേർപെടുത്തിയിരുന്നു എങ്കിലും, നടിയുടെ മരണശേഷം സ്വത്തുക്കളുടെ നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ ദേവദാസ്, മകൾ കനകയുടെ മനോനില ശരിയല്ല എന്ന് കോടതിക്ക് മുൻപിൽ വാദിച്ചു. 





MGR, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ എന്നിവർക്കൊപ്പം സ്‌ക്രീനിൽ തിളങ്ങിയിരുന്ന പ്രശസ്ത നടി ദേവികയുടെ മകൾ കൂടിയാണ് കനക.കാലിഫോർണിയ ആസ്ഥാനമായുള്ള മെക്കാനിക്കൽ എഞ്ചിനീയർ മുത്തു കുമാറിനെ വിവാഹം കഴിച്ചു എന്നവകാശപ്പെടുന്ന കനക, വിവാഹത്തിന് പതിനഞ്ചു നാളുകൾക്ക് ശേഷം ഭർത്താവിനെ കാണാനില്ല എന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. മുത്തുകുമാർ എന്നൊരു ആളില്ല എന്നും, കനകയുടെ മനോവിഭ്രാന്തി ആണെന്നുമായിരുന്നു ദേവദാസ് സ്ഥാപിക്കാൻ ശ്രമിച്ചത്. ഏറെക്കാലമായി വീടിനു വെളിയിൽ ഇറങ്ങാതെ ജീവിക്കുന്ന കനക, വീട്ടിലേയ്ക്കുള്ള സാധനങ്ങൾ എല്ലാം ഓൺലൈൻ ആയാണ് വാങ്ങിക്കുന്നത്. ശോചനീയമായ അവസ്ഥയിൽ കാണപ്പെടുന്ന ഒരു വീട്ടിൽ കനക ഒറ്റയ്ക്കാണ് താമസമെന്നും, കുറച്ചു മാസങ്ങൾക്ക് മുൻപ് വീട്ടിൽ തീപിടുത്തം ഉണ്ടായതായും വാർത്തകൾ പ്രചരിച്ചിരുന്നു.




 കനകയെ കുറച്ചു കാലങ്ങൾക്ക് മുൻപ് താൻ കണ്ടപ്പോൾ, പുറമെ പ്രചരിക്കുന്നത് പോലുള്ള യാതൊരുവിധ ബുദ്ധിമുട്ടുകളും തനിക്കില്ല എന്നും സംതൃപ്തമായാണ് ജീവിക്കുന്നത് എന്നും നടി പറഞ്ഞതായിട്ടാണ് ഇപ്പോൾ കുട്ടി പദ്മിനി പറയുന്നത്. ഇത്രയധികം ആരാധകർ കനകയ്ക്ക് ഇപ്പോഴുമുള്ളതിൽ ആശ്ചര്യമുണ്ടെന്നും, പ്രേക്ഷകർക്ക് വേണ്ടി കനകയെ ചെന്നു കാണാമെന്നും പദ്മിനി ഉറപ്പു നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കനകയുടെ പക്കൽ നന്നായി ജീവിക്കാനുള്ള പണമുണ്ട് , പക്ഷേ പുറംലോകവുമായി സഹവാസം ഇഷ്ടപ്പെടാത്ത താരം ഒറ്റയ്ക്കുള്ള ജീവിതത്തിൽ സംതൃപ്തയാണ് എന്നും താരവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച്‌ ഒരു ദേശീയ മാധ്യമം മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. 




മുത്തുകുമാർ എന്നൊരു ആളില്ല എന്നും, കനകയുടെ മനോവിഭ്രാന്തി ആണെന്നുമായിരുന്നു ദേവദാസ് സ്ഥാപിക്കാൻ ശ്രമിച്ചത്. ഏറെക്കാലമായി വീടിനു വെളിയിൽ ഇറങ്ങാതെ ജീവിക്കുന്ന കനക, വീട്ടിലേയ്ക്കുള്ള സാധനങ്ങൾ എല്ലാം ഓൺലൈൻ ആയാണ് വാങ്ങിക്കുന്നത്. ശോചനീയമായ അവസ്ഥയിൽ കാണപ്പെടുന്ന ഒരു വീട്ടിൽ കനക ഒറ്റയ്ക്കാണ് താമസമെന്നും, കുറച്ചു മാസങ്ങൾക്ക് മുൻപ് വീട്ടിൽ തീപിടുത്തം ഉണ്ടായതായും വാർത്തകൾ പ്രചരിച്ചിരുന്നു. കനകയെ കുറച്ചു കാലങ്ങൾക്ക് മുൻപ് താൻ കണ്ടപ്പോൾ, പുറമെ പ്രചരിക്കുന്നത് പോലുള്ള യാതൊരുവിധ ബുദ്ധിമുട്ടുകളും തനിക്കില്ല എന്നും സംതൃപ്തമായാണ് ജീവിക്കുന്നത് എന്നും നടി പറഞ്ഞതായിട്ടാണ് ഇപ്പോൾ കുട്ടി പദ്മിനി പറയുന്നത്. ഇത്രയധികം ആരാധകർ കനകയ്ക്ക് ഇപ്പോഴുമുള്ളതിൽ ആശ്ചര്യമുണ്ടെന്നും, പ്രേക്ഷകർക്ക് വേണ്ടി കനകയെ ചെന്നു കാണാമെന്നും പദ്മിനി ഉറപ്പു നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

Find out more: