മുടി വളർച്ചയ്‌ക്ക്‌ സവാള എണ്ണ വീട്ടിലുണ്ടാകാം. മുടി കൊഴിച്ചിലിനെ പേടിച്ച് പുറത്തു നിന്നും വാങ്ങിയ ഷാംപൂവും എണ്ണയുമൊക്കെ മാറി മാറി പരീക്ഷിച്ച് കയ്യിലെ കാശ് കളയാൻ വരട്ടെ. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് വീട്ടിൽ തന്നെ നമുക്കിതിന് പരിഹാരം കണ്ടാലോ. ഇക്കാര്യത്തിൽ സഹായിക്കുന്ന ഒരു ചേരുവയെക്കുറിച്ച് ഞങ്ങളിന്ന് പറഞ്ഞു തരട്ടെ. സവാളയക്കുറിച്ചാണ് നമ്മളിന്ന് സംസാരിക്കുന്നത്.രാവിലെ ഉറക്കം എണീക്കുമ്പോൾ കിടക്കയിൽ കാണാം ഒരുപാട് മുടി. ചീപ്പെടുത്ത് മുടിയൊന്ന് ചീകിയാൽ അതിൽ കാണാം കുറെ മുടി. കുളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും എന്തിന് വെറുതെ ഇരിക്കുമ്പോൾ പോലും മുടികൊഴിച്ചിലാണല്ലോ എൻ്റെ ദൈവമേ... ഈ മുടികൊഴിച്ചിലൊന്ന് മാറാൻ ഞാനെന്ത് ചെയ്യും എന്നോർത്ത് വ്യാകുലപ്പെടുകയാണോ. ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അണുബാധകളെ നേരിടാൻ സഹായിക്കുന്നതാണ്. 


 അതേസമയം ഇതിലെ ഫൈബറിൻ്റെ ഉള്ളടക്കം ദഹനത്തെ നിയന്ത്രിക്കുന്നത് കൂടാതെ, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനും ശരീരത്തെ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങളെല്ലാം നിങ്ങളുടെ തലമുടിയുടെ ആരോഗ്യത്തിനും മികച്ച ആനുകൂല്യങ്ങൾ നൽകാൻ ശേഷിയുള്ളതാണ് എന്നറിയാമോ?സവാള വില കൂടിയാലും കുറഞ്ഞാലും കേരളത്തിൽ ഇതില്ലാത്ത അടുക്കളകൾ ഉണ്ടാവില്ല. കാരണം നമ്മുടെ നാടൻ കറി വിഭവങ്ങൾ കൂടുതൽ രുചികരമാവണമെങ്കിൽ കറിക്കൂട്ടുകളിൽ പ്രധാന ചേരുവയായി ഇതുണ്ടാവണം. കേവലം രുചി മാത്രമല്ല അനേകം ആരോഗ്യഗുണങ്ങളേയും കൂടെ കൂട്ടിയാണ് സവാളയുടെ വരവ്.ഇതിൻ്റെ ഉപയോഗം പലപ്പോഴും തലമുടിക്ക് ഗുണത്തേക്കാളേറെ ദോഷം വരുത്തി വയ്ക്കുകയാണ് ചെയ്യുക. എങ്കിൽ പിന്നെ ഏറ്റവും ഫലപ്രദമായ രീതിയിൽ മുടികൊഴിച്ചിൽ തടയാനുള്ള സവാള എണ്ണ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കിയെടുത്താലോ?


 വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ കഴിയുന്നതാണ് ഈ എണ്ണ. ഇത് നിങ്ങളുടെ തലമുടിയെ പരിപോഷിപ്പിച്ചു കൊണ്ട് മുടിയുടെ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പരിഹരിക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും സവാള എണ്ണ പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്നത് സൂക്ഷിക്കേണ്ട കാര്യമാണ്. ഈ പേരിൽ ഇന്ന് വിപണിയിലെത്തുന്ന പല ഉൽപ്പന്നങ്ങളിലും ഉയർന്ന അളവിൽ രാസവസ്തുക്കളും പ്രിസർവേറ്റീവുകളുമൊക്കെ ചേർന്നിട്ടുണ്ടാകും. ഗുണങ്ങൾ ഒരു തരിമ്പു പോലും നഷ്ടപ്പെടാതിരിക്കാനായി ഒട്ടും തന്നെ വെള്ളം ചേർക്കാതെ ആവണം ഇത് അരച്ചെടുക്കേണ്ടത്.


വളരെയധികം സവാള ഉപയോഗിക്കുന്നതും ഒഴിവാക്കണം. കാരണമിത് ചിലപ്പോൾ നിങ്ങളുടെ തലയോട്ടിയിൽ പ്രകോപനങ്ങൾ സൃഷ്ടിച്ചേക്കാം.ഇത് തയ്യാറാക്കാനായി സവാള ചെറുതായി അരിഞ്ഞത് ഒരു മിക്സറിൽ ചേർക്കുക. അടുത്തതായി ഇതിലേക്ക് ഒരു കപ്പ് കറിവേപ്പില കൂടി ചേർക്കുക. മികച്ച പേസ്റ്റായി മാറുന്നതുവരെ ചേരുവകൾ നന്നായി അരച്ചെടുക്കണം. നിങ്ങളുടെ തലമുടിക്ക് സവാള വളരെയധികം ഗുണം ചെയ്യുമെന്ന് തീർച്ചയാണ്. എങ്കിൽ തന്നെയും ഇത് നേരിട്ട് തലമുടിയിൽ ഉപയോഗിക്കുന്നതിന് പകരം കൂടുതൽ ഗുണങ്ങൾ നേടിയെടുക്കാനായി എണ്ണയുടെ രൂപത്തിൽ ഉപയോഗിക്കാണ് നിർദേശിക്കപ്പെടുന്നത്. ഈ സവാള എണ്ണയിൽ തലയോട്ടിയിലേക്കുള്ള രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നതിന് ആവശ്യകമായ സംയുക്തങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ മുടി വേരുകളെ പോഷിപ്പിക്കുന്നതിലൂടെ മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

మరింత సమాచారం తెలుసుకోండి: