എന്നാൽ പല സ്ഥലങ്ങളിലുള്ളവർക്കും, പ്രത്യേകിച്ചും പടിഞ്ഞാറൻ രാജ്യങ്ങളിൽ പെട്ടവർക്ക് ഇത് 15: 1 എന്ന ആനുപാതത്തിലാണ്. ഇത് അമിത വണ്ണത്തിനുള്ള കാരണമാണ്. അമിത വണ്ണം മാത്രമല്ല, ഡിപ്രഷൻ, ശരീരത്തിൽ വീക്കം, ഹൃദയ പ്രശ്‌നങ്ങൾ എന്നിവയെല്ലാം തന്നെ ഇതു കൊണ്ടുണ്ടാകുന്നു. ഒമേഗ 3, 6 ബാലൻസ് ചെയ്യാൻ ഫിഷ് ഓയിൽ അഥവാ മീനെണ്ണ ഗുണകരമാണ്. ഇതു വഴി തടി കുറയ്ക്കാൻ മാത്രമല്ല, ലിപിഡ് പ്രൊഫൈൽ നന്നാക്കാനും സാധിയ്ക്കും.ഫിഷ് ഓയിൽ നൽകുന്ന പല ഗുണങ്ങളിൽ പ്രധാനപ്പെട്ടതാണ് തടി കുറയ്ക്കുകയെന്നത്. മീനെണ്ണ കൊഴുപ്പടിഞ്ഞു കൂടിയിരിയ്ക്കുന്നത് മസിലാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതു പോലെ ഇത് ശരീരത്തിലെ ട്രൈ ഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുന്നു. ഇതിന്റെ അളവ് കൂടുന്നത് കൊളസ്‌ട്രോൾ വർദ്ധിയ്ക്കാനും തടി വർദ്ധിയ്ക്കാനുമെല്ലാം ഇട വരുത്തുന്ന ഒന്നാണ്. ഇതു പോലെ പ്രമേഹം നിയന്ത്രിയ്ക്കാനും ഇത് സഹായിക്കുന്നു.
ഇതും തടി വർദ്ധിയ്ക്കാൻ ഇടയാക്കുന്നു. ഫാറ്റി ആസിഡ് ബ്രേക്ക് ഡൗണിലൂടെ, അതായത് ഫാറ്റി ആസിഡിനെ ചെറു കണികകളായി മാററുന്നതിലൂടെ ഫിഷ് ഓയിൽ തടി കുറയ്ക്കാൻ സഹായിക്കുന്നു. അപചയ പ്രക്രിയ ശക്തിപ്പെട്ടാൽ ഇത് തടി കുറയ്ക്കാൻ സഹായിക്കുന്നു. 3 മില്ലീഗ്രാം ഫിഷ് ഓയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അപചയ പ്രക്രിയ 14 ശതമാനം വർദ്ധിപ്പിയ്ക്കുന്നു, കൊഴുപ്പലിയിക്കൽ പ്രക്രിയ 19 ശതമാനം വർദ്ധിപ്പിയ്ക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന പ്രക്രിയകളാണ്. ഇതു പോലെ ഇവ മസിൽ ഉണ്ടാകാനും സഹായിക്കുന്നു. ഇതും അമിത വണ്ണം ഒഴിവാക്കാൻ സഹായിക്കുന്നു. മസിൽ മാസ് കൂടുന്നത് അപചയ പ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
പ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്. ഭക്ഷണത്തിൽ തൃപ്തി തോന്നാത്തത് കൂടുതൽ ഭക്ഷണം കഴിയ്ക്കാൻ കാരണമാകും ഇത് അമിത വണ്ണത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അമിത വണ്ണമുള്ളവർക്ക് ലോംഗ് ചെയിൻ ഒമേഗ 3 ഫാറ്റി ആസിഡുകൾ കഴിയ്ക്കാൻ നൽകാറുണ്ട്. ഇതിനൊപ്പം ഡയറ്റ് കൂടി പിൻതുടർന്നാൽ ആരോഗ്യകരമായ ശരീരഭാരം നില നിർത്താൻ സാധിയ്ക്കും. അമിത വണ്ണം ഒഴിവാക്കാൻ സാധിയ്ക്കും.ഫിഷ് ഓയിൽ ഭക്ഷണം കഴിച്ചാൽ തൃപ്തി നൽകാൻ സഹായിക്കുന്ന ഒന്നാണ്.അയല, കോര പോലുള്ള മീനുകളിൽ ഫിഷ് ഓയിൽ അടങ്ങിയിട്ടുണ്ട്. .ഇതല്ലെങ്കിൽ ഫിഷ് ഓയിൽ വാങ്ങാം. വാങ്ങുമ്പോൾ ഇപിഎ, ഡിഎച്ച്എ റേഷ്യോ നോക്കി വാങ്ങുക. ഇവ 0.2-0.5 ഗ്രാം വരെയാകുന്നതാണ് ഏറ്റവും ചേർന്ന റേഷ്യോ. നല്ല ബ്രാന്റകൾ നോക്കി വാങ്ങുകയെന്നതും കൂടി നല്ലതാണ്.
click and follow Indiaherald WhatsApp channel