സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരേ കേരളത്തിന് ജയം. മണിപ്പൂരിനെ 75 റണ്‍സിനാണ് കേരളം തോൽപ്പിച്ചത്. കേരളം ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മണിപ്പൂരിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബേസില്‍ തമ്പി, ജലജ് സക്സേന, എന്നിവരടങ്ങിയ കേരള ബൗളര്‍മാരെല്ലം കണിശതയോടെ പന്തെറിഞ്ഞെങ്കിലും നാല് ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുദേശന്‍ മിഥുന്റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. മണിപ്പൂര്‍ നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 27 റണ്‍സെടുത്ത ജോണ്സണ് സിങ്ങാണ് അവരുടെ ടോപ് സ്കോറര്‍.
35 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സച്ചിന് ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.
click and follow Indiaherald WhatsApp channel