സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിത യാത്രയ്ക്കായി 'നിർഭയ' പദ്ധതി ഒരുങ്ങുന്നു! യാത്രാവേളയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ ആവിഷ്കരിച്ച 'നിർഭയ' പദ്ധതി ഉടൻ നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻറെ സഹകരണത്തോടെ കേരളത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റവും എമർജൻസി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളിൽ ഉൾപ്പെടെയുള്ള യാത്രയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.  



  ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എം ആർ അജിത് കുമാർ ഐ പി എസ്, സി-ഡാക്കിലെയും ഗതാഗത വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രാ സുരക്ഷിതത്വത്തിൻറെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി വേഗം ആരംഭിക്കുവാന ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും ഗതാഗത മന്ത്രി പറഞ്ഞു. വൈക്കം കായലോരത്ത് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സ്വാദിഷ്ഠമായ വിഭവങ്ങൾ കഴിക്കാൻ കഴിയുന്ന വിധത്തിലാണ് സജ്ജീകരണം.




   ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി പുനരുപയോഗ പ്പെടുത്തുന്ന പദ്ധതികളിലൊന്നാണ് ഇത്‌. അതേസമയം കെഎസ്ആർടിസി ബസ് രൂപമാറ്റം വരുത്തി രണ്ടു നിലയിൽ നിർമ്മിച്ച കെടിഡിസിയുടെ ഫുഡീ വീൽസ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മോഷ്ടിക്കാനായി കയറിയത് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വീട്ടിൽ. തിരുവനന്തപുരത്ത് സംഭവം. മന്ത്രിയുടെ പൂന്തുറയിലെ കുടുംബ വീട്ടിൽ ഞായറാഴ്ചയാണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശി ലോറൻസാണ് മോഷ്ടിക്കാൻ എത്തിയത്. 




വീട്ടിനുള്ളിയിൽ കടന്ന് അഞ്ച് പവന്റെ സ്വർണമാലയാണ് മോഷ്ടാവ് കൈക്കലാക്കിയത്. പിന്നീട് പുറത്തിറങ്ങിയെങ്കിലും മോഷ്ടാവിന് രക്ഷപെടാനായില്ല. കള്ളനെ കയ്യോടെ പിടികൂടിയതിന് ശേഷം നാട്ടുകാർ ഇയാളെ പോലീസിന് ഏൽപ്പിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം. വീട്ടുകാർ പുറത്തു പോയിരുന്ന സമയത്ത് ലോറൻസ് വീടിന്റെ പിൻവാതിൽ വഴി അകത്ത് കടക്കുകയായിരുന്നു. പിൻവാതിൽ തുറന്നു കടക്കുകയായിരുന്നു. ഇത് പൂട്ടിയിരുന്നില്ല. വാതിൽ ചാരിയിട്ടാണ് വീട്ടുകാർ പുറത്തേക്ക് പോയത്. വാതിൽ ചാരിയിട്ടാണ് വീട്ടുകാർ പുറത്തേക്ക് പോയത്.

Find out more: