ഉണ്ണി മുകുന്ദൻ്റെ മാസ് ആക്ഷൻ സിനിമയിൽ വില്ലനായി എത്തുന്നത് റോബിനോ? ബ്രൂസ്ലി എന്ന് പേരിട്ടിരിക്കുന്ന മാസ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചത് കോഴിക്കോട് വെച്ചായിരുന്നു. കോഴിക്കോടുള്ള ഗോകുലം റിയാ മാളിൽ വെച്ചായിരുന്നു ഇന്നലെ ചിങ്ങം ഒന്നിന് ചിത്രം പ്രഖ്യാപിച്ചത്. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ബ്രൂസ് ലി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റ് കൂട്ടുകെട്ടായ വൈശാഖും -ഉദയ് കൃഷ്ണയുമാണ്. ഇവർ രണ്ടു പേരുമാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും. മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് അംഗത്വമുറപ്പിച്ച പുലി മുരുകൻ്റെ അണിയറ ശിൽപികളാണ് ഇവർ. മലയാളത്തിൻ്റെ മസിലളിയൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബ്രൂസ് ലി ആയി എത്തുന്നത് ഉണ്ണി മുകുന്ദനാണ്.





   ചിത്രത്തിൽ വില്ലനായി എത്തുന്നത് ബിഗ്ബോസ് മലയാളം സീസൺ 4 ഷോയിലൂടെ ശ്രദ്ധേയനായ മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണൻ ആണ് എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു റിപ്പോർട്ട്. നിരവധി ആരാധകരാണ് റോബിനുള്ളത്. റോബിൻ പങ്കെടുക്കാനെത്തിയ പൊതുപരിപാടികളിലെ ജനബാഹുല്യം പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്.  വില്ലനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ റോബിൻ്റെ ഫാൻസ് ബേസ് ഇരട്ടിയാകുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ആരാധകർ. റോബിൻ ആർമി ഗ്രൂപ്പുകളിലും പുതിയ വാർത്ത ഉയർത്തിയ ആവേശം ചെറിതല്ല. സോഷ്യൽ മീഡിയയിലും റോബിൻ ആരാധകരുടെ ആവേശം അലതല്ലുകയാണ്.കോഴിക്കോട് നടന്ന ചടങ്ങിൽ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലനാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.





  പുതിയ വാർത്ത പുറത്ത് വന്നതോടെ റോബിൻ ആരാധകരും ആവേശത്തിലാണ്.എന്നും മികച്ച സിനിമകൾ നിർമ്മിക്കുകയെന്നതാണ് ഗോകുലം മൂവീസ് ലക്ഷ്യമിടുന്നതെന്ന് ഗോകുലം ഗോപാലൻ തദവസരത്തിൽ പറഞ്ഞു. ചടങ്ങിൽ ടോമിച്ചൻ മുളകുപാടം, ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ ,പി .വി.ഗംഗാധരൻ, മുൻ മന്ത്രി സി.കെ.നാണു. ചലച്ചിത്ര താരങ്ങളായ ദുർഗ കൃഷ്ണ, ചാന്ദ്നി ശ്രീധർ, ഉണ്ണി മുകുന്ദൻ, വൈശാഖ്, ഉദയ്കൃഷ്ണ, ബൈജു ഗോപാലൻ, ഛായാഗ്രാഹകൻ ഷാജികുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവരും പങ്കെടുത്തു.EVERY ACTION HAS CONSEQUENCES എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി മല്ലു സിംഗ് എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് പറഞ്ഞു.




   ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളും ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ ഹീറോ ബ്രൂസ് ലിയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്.

Find out more: