ജീവിതം ഇല്ലാതാക്കിയല്ല കൊവിഡ് നേരിടേണ്ടത്; വിഡി സതീശൻ! അധികാരത്തിന്റെ ധാർഷ്ട്യമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവനവഞ്ചേരിയിൽ വഴിയോരത്തിരുന്ന് മീൻ വിൽക്കുന്നതിനിടെ അൽഫോൻസയെന്ന മത്സ്യവിൽപ്പനക്കാരിയെ നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൽഫോൻസയെപ്പോലെ ദിവസക്കൂലിക്ക് ജോലിചെയ്ത് കുടുംബം പോറ്റുന്നവരുണ്ട്. കേരളത്തിലെപ്പോലെ മറ്റെവിടെയാണ് ഇത്തരത്തിൽ കൊവിഡ് നിയന്ത്രണങ്ങളുള്ളത്. അൽഫോൻസയെ സന്ദർശിക്കുമ്പോൾ പ്രതിപക്ഷ നേതാവിനൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്നു. "സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരുടേ മേൽ മെക്കിട്ടു കേറാൻ ആരാണ് ലൈസൻസ് നൽകിയത്.




   പോലീസിനെ പറഞ്ഞിട്ട് കാര്യമില്ല. പോലീസിന് ടാർജറ്റ് നൽകിയതാണ്. ജീവിതം ഇല്ലാതാക്കിയല്ല കൊവിഡിനെ നേരിടേണ്ടത്." ശമ്പളം കിട്ടുന്നവർ മാത്രം ജോലിക്ക് പോയാൽ മതിയോ എന്നും വിഡി സതീശൻ ചോദിച്ചു. ചൊവ്വാഴ്ചയാണ് അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൻസയെ നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്തത്. മീൻ കുട്ട പിടിച്ചുവാങ്ങുന്നതിനിടെ വീണ് അൽഫോൻസയുടെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും ഇ ബുൾ ജെറ്റ് നിറഞ്ഞു നിന്ന ആ ദിവസമാണ് അയാൾ നിയമസഭയിൽ അട്ടപ്പാടിയിലെ പോലീസ് അറസ്റ്റിനെക്കുറിച്ച് സംസാരിച്ചതെന്ന് രജിത് ലീല രവീന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട അഞ്ചുമിനിറ്റിലെ ഭൂരിഭാഗം സമയവും അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ അവസ്ഥ വിവരിക്കുന്നതിനാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം തൻറെ ഫേസ്ബുക്കിൽ കുറിച്ചു.




  കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശബ്ദം ആ പ്രസംഗത്തിൽ പലയിടത്തും ചെറുതായി ഇടറുന്നുണ്ടായിരുന്നു. പ്രസംഗത്തിന്റെ അവസാനം ഒരപേക്ഷ പോലെയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്ന് രജിത് ലീല രവീന്ദ്രൻ ചൂണ്ടിക്കാട്ടി.മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും ഇ ബുൾ ജെറ്റ് നിറഞ്ഞു നിന്ന ആ ദിവസമാണ് അയാൾ നിയമസഭയിൽ അട്ടപ്പാടിയിലെ പോലീസ് അറസ്റ്റിനെക്കുറിച്ച് സംസാരിച്ചത്. പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട അഞ്ചുമിനിറ്റിലെ ഭൂരിഭാഗം സമയവും അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ അവസ്ഥ വിവരിക്കുന്നതിനാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. 




  കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശബ്ദം ആ പ്രസംഗത്തിൽ പലയിടത്തും ചെറുതായി ഇടറുന്നുണ്ടായിരുന്നു. പ്രസംഗത്തിന്റെ അവസാനം ഒരപേക്ഷ പോലെയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്,
"പാവപ്പെട്ടവരല്ലേ പാർശ്വവൽകൃതമായ ജീവിതം നയിക്കുന്ന ആളുകളല്ലേ, എന്തെല്ലാം കഷ്ടപ്പാടുകളും ദുരിതങ്ങളും, പട്ടിണിയും എന്തെല്ലാം സങ്കടങ്ങളുമാണ് ആ പാവങ്ങൾക്ക്. രോഗങ്ങളും അതിന്റെ ഇടയിൽ ഈ മഹാമാരിയും, സാമ്പത്തികമാന്ദ്യവുമൊക്കെ കൊണ്ട് വിഷമിക്കുന്ന ഒരു പ്രദേശമല്ലേ അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ".

Find out more: