നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി, താരപുത്രിയുമായുള്ള പ്രണയ ബന്ധം തകരാൻ കാരണം: എന്താണ് വിശാലിന്റെ ജീവിതത്തിൽ സംഭവിച്ചത്? വിവാഹം എന്നൊന്ന് സംഭവിക്കുമ്പോൾ അത് ഞാൻ ഔദ്യോഗികമായി തന്നെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും എന്ന വാക്ക് വിശാൽ പാലിച്ചു. സായി ധൻഷികയാണ് വധു. സായി പ്രധാന കഥാപാത്രമായി എത്തുന്ന യോഗിഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് വിശാലും ധൻഷികയും ആ പ്രണയം സമ്മതിച്ചത്. ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്ന വിശാൽ. ഇതിനപ്പുറം മറച്ചുവയ്ക്കാൻ സാധിക്കില്ല, അതെ ഞങ്ങൾ പ്രണയത്തിലാണ്. ആഗസ്റ്റ് 29 നാണ് വിവാഹം പ്ലാൻ ചെയ്തിരിയ്ക്കുന്നത്. എല്ലാവരെയും ക്ഷണിക്കും, കല്യാണത്തിന് വരണം. ഇതുപോലൊരു വേദിയിൽ ഇത് പറയാൻ അവസരം നൽകിയ സംവിധായകനും പ്രൊഡ്യൂസർക്കും നന്ദി എന്നാണ് വിശാൽ പറഞ്ഞത്.
എനിക്ക് വിശാലിനൊപ്പം സന്തോഷത്തോടെ ജീവിക്കണം, അദ്ദേഹം എന്നും ഹാപ്പിയായി കാണണം എന്ന് ധൻഷികയും പറഞ്ഞു കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെയാണ് വിശാൽ തന്റെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിവാഹം എന്നൊന്ന് സംഭവിക്കുമ്പോൾ അത് ഞാൻ ഔദ്യോഗികമായി തന്നെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും എന്ന വാക്ക് വിശാൽ പാലിച്ചു. സായി ധൻഷികയാണ് വധു.ഇന്റസ്ട്രിയിൽ എത്തിയ കാലം മുതൽ നിറത്തിന്റെ പേരിൽ പല തരത്തിലുള്ള വിമർശനങ്ങളും തനിക്ക് നേരിടേണ്ടി വന്നിരുന്നു എന്ന് വിശാൽ മുൻപ് പറഞ്ഞിട്ടുണ്ട്. ഈ മുഖം കാണാനാണോ ഞങ്ങൾ ടിക്കറ്റ് എടുത്ത് തിയേറ്ററിൽ കയറേണ്ടത് എന്ന് ഞാൻ കേൾക്കെ പറഞ്ഞവരുണ്ട്. അവിടം മുതൽ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു എന്നാണ് വിശാൽ പറഞ്ഞത്. പണ്ടൊക്കെ എപ്പോഴാണ് വിവാഹം എന്ന് ചോദിക്കുമ്പോൾ ആര്യ വിവാഹം ചെയ്യട്ടെ, അത് കഴിഞ്ഞ് ഞാൻ വിവാഹം ചെയ്യും എന്നായിരുന്നു വിശാൽ പറഞ്ഞിരുന്നത്. ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്.
ആര്യ വിവാഹം കഴിഞ്ഞ്, ഒരു കുട്ടിയുമായി. അതിനിടയിൽ നടികർ സംഘത്തിന്റെ കെട്ടിടം പണി പൂർത്തിയായാൽ ഞാൻ വിവാഹം ചെയ്യും എന്നും വിശാൽ പറഞ്ഞിരുന്നു. അക്കാലത്ത് ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാൽ ഡേറ്റിങിലായിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഇരുവരും അത് തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. എന്നാൽ നടികർ സംഘത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിശാലിനും ശരത്കുമാറിനും ഇടയിൽ വളരെ ഗൗരവമായ അടിപിടികൾ നടന്നു. അച്ഛനെ ഹീറോ ആയി കാണുന്ന വരലക്ഷ്മിയ്ക്ക് ആ വഴക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. പിന്നാലെയാണ് ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ വന്നത്. അതിന് ശേഷം 2019 ൽ വിശാലിന്റ വിവാഹം നിശ്ചയം കഴിഞ്ഞു.
അനിഷ അല്ല റെഡ്ഡിയുമായുള്ള വിവാഹ നിശ്ചയം തമിഴകത്ത് ഒരു ആഘോഷവുമായിരുന്നു. എന്നാൽ ആ ബന്ധം നല്ല രീതിയിൽ മുന്നോട്ടുപോയില്ല. എൻഗേജ്മെൻ ചിത്രങ്ങൾ അനിഷ ഡിലീറ്റ് ചെയ്തതിന് പിന്നാലെ വേർപിരിഞ്ഞു എന്ന ഗോസിപ്പുകളും വന്നു. പിന്നാലെ വാർത്ത വിശാൽ സ്ഥിരീകരിക്കുകയും ചെയ്തു. കീർത്തി സുരേഷിന്റെ വിവാഹത്തിന് ശേഷമാണ്, വിശാൽ നടിയെ വിവാഹം ആലോചിച്ചിരുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. സണ്ടക്കോടി 2 എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് ശേഷം കീർത്തി സുരേഷിന്റെ പെരുമാറ്റവും സ്വഭാവവും ഇഷ്ടപ്പെട്ട് വിശാൽ അമ്മ മേനകയോട് നേരിട്ട് പെണ്ണാലോചിക്കുകയായികരുന്നുവത്രെ. എന്നാൽ അതിന് മുൻപേ കീർത്തി കമ്മിറ്റഡ് ആയിരുന്നു.
Find out more: