കാഴചയുടെ രണ്ടു മണിക്കൂർ; ഒരു രാത്രിയുടെ യാത്രയിൽ 'രണ്ടുപേർ'! കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട 'രണ്ട്‌പേർ' ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങളെ പ്രമേയമാക്കി നിരവധി സിനിമകളാണ് മലയാളത്തിൽ ഇറങ്ങിയിട്ടുള്ളത്. അവയിൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും തിരസ്‌കരിക്കപ്പെട്ട ചിത്രങ്ങളുമുണ്ടായിരുന്നു. അതേ വിഭാഗത്തിലേക്ക് ചേർത്ത് നിർത്താവുന്ന പ്രമേയമാണ് പ്രേം ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത രണ്ട്‌പേർ എന്ന് ചിത്രത്തിന്റേതും. കാമുകി പുറത്താക്കയിതിനാൽ കയറി കിടക്കാൻ ഇടമില്ലാതെ രണ്ട് ദിവസമായി തന്റെ കാറ് വീടാക്കി സഞ്ചരിക്കുകയാണ് കരൺ.
വളരെ അവിചാരിതമായി സാഹചര്യത്തിലാണ് റിയയെ കണ്ടുമുട്ടുന്നത്. ഇരുവരും ആ രാത്രി നടത്തുന്ന സഞ്ചാരമാണ് പ്രമേയം.പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട്‌പേരുടെ കഥയാണ് ചിത്രം പറയുന്നത്. കാമുകി വീട്ടിൽ നിന്നും പുറത്താക്കിയ കരൺ (ബേസിൽ പൗലോസ്), കാമുകൻ ജീവിതത്തിൽ നിന്നും പുറത്താക്കിയ റിയ മോഹൻ (ശാന്തി ബാലചന്ദ്രൻ) എന്നിവരുടെ കഥയാണ് ഒരു രാത്രി യാത്രയുടെ പശ്ചാത്തലത്തിൽ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്കാമുകി പുറത്താക്കിയതിന് പിന്നാലെ പഴയ കാമുകിയേയും കോൾ ഗേളിനേയും തേടിപ്പോകുന്ന വിധം ആത്മാർത്ഥതയുള്ള കാമുകനാണ് കരുൺ. എന്നാൽ പൊസസീവ്‌നെസും അസൂയയുമാണ് കാമുകനോട് അവസാനത്തെ ബൈ പറയാൻ റിയയെ പ്രേരിപ്പിക്കുന്നത്.
ആ യാത്രയിൽ റിയയും കരണും ആരാണെന്ന് പ്രേക്ഷകർക്ക് അതിനാൽ തന്നെ മുത്തശ്ശി കഥകളിലെ കഥാപാത്രങ്ങൾ നൽകുന്ന വൈകാരികത പോലും പ്രേക്ഷകന് നൽകാൻ ഈ പാത്ര സൃഷ്ടികൾക്ക് സാധിച്ചിട്ടില്ല. കൃത്യമായ ഒരു ദൗത്യമില്ലാതെ കരണും റിയയും കാറിൽ നടത്തുന്ന സഞ്ചാരം കേവലം സമയം കൊല്ലയായി മാത്രമേ അവശേഷിക്കുന്നൊള്ളു.രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഇരുവരുടേയും സംഭാഷണങ്ങളിലൂടെ കഥയേയും കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടും, സുനിൽ സുഗതയും, അലൻസിയറും ഒരു സീനിൽ മാത്രം വന്ന് പോകുന്നുണ്ട്.
കാര്യമായി ഒന്നും സംഭാവന ചെയ്യാനില്ലാതെ താര സാന്നിദ്ധ്യമായി ഇവർ മാറുന്നു. ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്കുന്ന സ്‌പേസ് ലഭിക്കുന്നത് സിനിമയുടെ അവസാന ഭാഗത്തിലാണ്. അത് വരെ സഹിച്ചിരിക്കുന്നവർ, 'ഭാഗ്യവാന്മാർ'.ടെക്‌നിക്കൽ സൈഡിലേക്ക് വരുമ്പോഴും പ്രതീക്ഷ നൽകുന്ന വിധത്തിലുള്ള ഒന്നുമില്ല. ക്യാമറകാഴ്ചകൾ മനസിനെ യാതൊരു വിധത്തിലും സ്പർശിക്കുന്നില്ല. കഥാപാത്രങ്ങളെ പകർത്തുക എന്നതല്ലാതെ മറ്റൊരു കർമ്മവും ചെയ്യാനില്ലാത്ത വിധമായിരുന്നു നരേന്ദർ രാമാനുജത്തിന്റെ ഛായാഗ്രഹണം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനും സിനിമയിൽ കാര്യമായൊന്നും സംഭാവന ചെയ്യാനില്ല എന്നത് ഹൃദയ ഭേദകമാണ്.
Find out more: