പലസ്തീൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി! ഗാസയിലെ അൽ അഹ്ലി ആശുപത്രിയിൽ നടന്ന മിസൈൽ സാധാരണക്കാർ കൊല്ലപ്പെട്ടതി‌ൽ പ്രധാനമന്ത്രി അനുശോചിച്ചു. പാലസ്തീനുമായുള്ള മാനുഷിക സഹായം തുടരുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. പ്രദേശത്തുള്ള സുരക്ഷാസ്ഥിതിയിലും ഭീകരവാദത്തിലും പ്രധാനമന്ത്രി മോദി ആശങ്ക അറിയിച്ചു. ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗാസയിലെ അൽ അഹ്‌ലി ഹോസ്പിറ്റലിൽ സാധാരണക്കാരുടെ ജീവനുകൾ നഷ്ടപ്പെട്ടതിൽ എന്റെ അനുശോചനം അറിയിച്ചു. പലസ്തീൻ ജനതയ്‌ക്കായി നമ്മൾ മാനുഷിക സഹായം അയയ്‌ക്കുന്നത് തുടരും. മേഖലയിലെ ഭീകരത, അക്രമം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം എന്നിവയിൽ അഗാധമായ ആശങ്കയും പങ്കുവെച്ചു.




   ഇസ്രായേൽ - പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല തത്ത്വപരമായ നിലപാട് ആവർത്തിച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ചർച്ച നടത്തിയതായി അറിയിച്ചത്. പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റ് എച്ച് ഇ മഹമൂദ് അബ്ബാസുമായി സംസാരിച്ചു.അതേസമയം, ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അത്യന്തം ബുദ്ധിമുടട്ടേറിയതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ അവസരം കിട്ടിയാൽ ഉടൻ തന്നെ അവരെ പുറത്തെത്തിക്കുമെന്നും വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കുടുങ്ങിയവരിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണുള്ളതെന്നും ഗാസയിൽ ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. കഴിഞ്ഞ ദിവസം ഗാസ മുനമ്പിലെ ദുരിതാശ്വാസ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ അഹ്‌ലി ഹോസ്പിറ്റലിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു.





 സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു."ഭീകരസംഘടന" തൊടുത്തുവിട്ട "തെറ്റായ മിസൈൽ" ഗാസയിലെ ആശുപത്രിയിൽ വിനാശകരമായ സ്ഫോടനത്തിന് കാരണമായത് എന്ന് നിലവിൽ ഇസ്രായേൽ സന്ദർശനത്തിലുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഓപറേഷൻ അജയുടെ ഭാഗമായി ഇതുവരെ ഇസ്രായേലിൽ നിന്നും 1,200 പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സാഹചര്യത്തിന് അനുസരിച്ച് കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന് കേന്ദ്രം അറിയിച്ചു.



മിന്നലാക്രമണതത്തിന് പിന്നാലെ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയും പ്രധാനമന്ത്രിയും സ്വീകരിച്ചത്. ഇതിനെതിരെ പ്രതിപക്ഷപാർട്ടികളുടെ അടക്കം വിമർശനം ഉയരുുന്നതിനിടെയാണ് പലസ്തീൻ പ്രസിഡന്റുമായി സംസാരിച്ചതായി പ്രധാനമന്ത്രി അറിയിച്ചത്.മിന്നലാക്രമണതത്തിന് പിന്നാലെ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയും പ്രധാനമന്ത്രിയും സ്വീകരിച്ചത്. ഇതിനെതിരെ പ്രതിപക്ഷപാർട്ടികളുടെ അടക്കം വിമർശനം ഉയരുുന്നതിനിടെയാണ് പലസ്തീൻ പ്രസിഡന്റുമായി സംസാരിച്ചതായി പ്രധാനമന്ത്രി അറിയിച്ചത്.

Find out more: