കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറ യിൽനിന്നും ഇതുവരെ  കണ്ടെത്തിയത് ഏഴ്‌ മൃതദേഹങ്ങള്‍. ഇന്ന് നാലുപേരുടെ മൃതദേഹങ്ങളും ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ കവളപ്പാറ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീണ്ടും ഉരുള്‍ പൊട്ടിയതിനാല്‍ തിരച്ചില്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ഇന്ന് രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സുരക്ഷയെ കരുതിയാണ് താത്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. നില്‍ക്കുന്നിടം താഴ്ന്നുപോകുന്ന അവസ്ഥയിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ സുരക്ഷിതരല്ല.

ആഗ്രഹിക്കുന്ന രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കാര്യങ്ങളെന്ന് സ്ഥലം എംഎല്‍എ പി.വി. അന്‍വര്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടത്തുന്നത്. ഏതാണ്ട് ആളുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം

Find out more: