ദീപ്തിയോട് പറയേണ്ടാത്ത കാര്യങ്ങൾ പറയില്ല; പൊട്ടിചിരിപ്പിച്ച് വിധു പ്രതാപും ദീപ്തിയും! സ്വത സിദ്ധമായ ശൈലിയിൽ നർമ്മം കലർത്തി സംസാരിക്കാനുള്ള വിധുവിന്റെ കഴിവും തൊട്ടാൽ പൊട്ടുന്ന കൗണ്ടറുകളുമായി ദീപ്തിയുടെ മറുപടിയുമായി ഇവർ ഒന്നിക്കുന്ന അഭിമുഖങ്ങളും വിഡിയോകളും എല്ലാം ആരാധകർക്ക് ഏറെ പ്രീയപെട്ടത് തന്നെയാണ്. മുൻപൊരിക്കൽ അമൃത ടീവിയുടെ റെഡ് കർപ്പറ്റ് പരിപാടിയിൽ പങ്കെടുക്കാൻ വന്ന ഇവരുടെ രസകരമായ ഒരു അഭിമുഖം ആണ് ആളുകളിൽ ഇപ്പോൾ ചിരി പടർത്തുന്നത്. ഒരു വീട്ടിലെ അംഗങ്ങൾ രണ്ടുപേരും ഒന്നിനൊന്നു മികച്ച താരങ്ങൾ ആയാൽ എങ്ങനെയുണ്ടാവും? അത്തരം ഒരു കുടുംബമാണ് വിധു പ്രതാപിന്റെ കുടുംബം. ഭർത്താവ് അറിയപ്പെടുന്ന ഗായകൻ ആണെങ്കിൽ ഭാര്യ അഭിനയത്രി, നർത്തകി, വ്ലോഗർ എന്നിങ്ങിനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച താരം.





 നിങ്ങളെ രണ്ടുപേരെയും നായകനും നായികയും ആയി തീരുമാനിച്ചുകൊണ്ട് ഒരു സിനിമ അവസരം വന്നാൽ നിങ്ങൾ അഭിനയിക്കുമോ?" എന്ന ചോദ്യത്തിന് "ഞാൻ എന്റെ ജീവിതത്തിലെ വില്ലൻ ആണ്. നല്ല കഥയാണ്, നല്ല അവസരമാണ് എന്നൊക്കെ ഉണ്ടെങ്കിൽ ഉറപ്പായും അഭിനയിക്കും" എന്ന് വിധു പറയുമ്പോൾ "എനിക്ക് രണ്ടുതവണ ആലോചിക്കണം" എന്നാണ് ദീപ്തിയുടെ മറുപടി. ഇവൾ രണ്ടുതവണ ആലോചിച്ചു കഴിയുമ്പോഴേക്കും അവർ വേറെ നായികയെ കൊണ്ടുവരും. എനിക്ക് പുതിയ ഒരു നായികയുടെ കൂടെ അഭിനയിക്കാനുള്ള അവസരമല്ലേ അതുകൊണ്ട് ഞാൻ കൂടുതൽ ആലോചിക്കില്ല" എന്നാണ് വിധു പറയുന്നത്. "ഞാൻ ജനിച്ചതൊക്കെ നാട്ടിൽ ആണ്, പക്ഷെ പിന്നീട് ജർമ്മനിയിൽ ആയിരുന്നു. ഇതായിരുന്നു എന്റെ യോഗം, അതുകൊണ്ട് ജർമ്മനി വിട്ടിട്ട് ഇങ്ങുപോന്നു. 




സ്‌കൂളിങ് ഒക്കെ കംപ്ലീറ്റാക്കിയത് നാട്ടിലാണ്. ഡാൻസ് പഠിക്കാൻ തുടങ്ങിയത് അഞ്ചുവയസിൽ ജർമ്മനിയിൽ വച്ചിട്ടായിരുന്നു" ദീപ്തി പറയുന്നു. ഞങ്ങൾ അത്ര ചിരിക്കുടുക്കകൾ ഒന്നും അല്ല. ഇടയ്ക്ക് വീട്ടിലേക്ക് ഒക്കെ വന്നു നോക്കണം. വാതിൽ തുറക്കുമ്പോൾ തന്നെ ചട്ടുകം ഒക്കെ ആയിരിക്കും വരുന്നത്. കുക്കിങ്ങ് ഒക്കെ ഞാൻ ആണ് അതുകൊണ്ട് ചട്ടുകം എറിയുന്നതും ഞാൻ ആയിരിക്കും. ചായ ആണ് നന്നായി ഉണ്ടാക്കുന്ന ഭക്ഷണം. ചായ എന്താ ഭക്ഷണം അല്ലേ? ആരാധികമാരുടെ മെസേജ് വരുമ്പോൾ ഒന്നിച്ചിരുന്നല്ല റിപ്ലൈ ചെയ്യുന്നത്. സമയം കിട്ടുമ്പോൾ ഞാൻ റിപ്ലൈ ചെയ്യും. ദീപ്തിയോട് പറയണ്ട എന്തേലും ഇന്ററസ്റ്റിംഗ് സംഭവങ്ങൾ ഉണ്ടെങ്കിൽ ഞാൻ ദീപ്തിയോട് പറയും. പറയണ്ട എന്നുള്ള കാര്യങ്ങൾ ആണെങ്കിൽ പറയില്ല" എന്ന് വിധു തമാശയായി പറയുന്നു.



നല്ല കഥയാണ്, നല്ല അവസരമാണ് എന്നൊക്കെ ഉണ്ടെങ്കിൽ ഉറപ്പായും അഭിനയിക്കും" എന്ന് വിധു പറയുമ്പോൾ "എനിക്ക് രണ്ടുതവണ ആലോചിക്കണം" എന്നാണ് ദീപ്തിയുടെ മറുപടി. ഇവൾ രണ്ടുതവണ ആലോചിച്ചു കഴിയുമ്പോഴേക്കും അവർ വേറെ നായികയെ കൊണ്ടുവരും. എനിക്ക് പുതിയ ഒരു നായികയുടെ കൂടെ അഭിനയിക്കാനുള്ള അവസരമല്ലേ അതുകൊണ്ട് ഞാൻ കൂടുതൽ ആലോചിക്കില്ല" എന്നാണ് വിധു പറയുന്നത്. "ഞാൻ ജനിച്ചതൊക്കെ നാട്ടിൽ ആണ്, പക്ഷെ പിന്നീട് ജർമ്മനിയിൽ ആയിരുന്നു. ഇതായിരുന്നു എന്റെ യോഗം, അതുകൊണ്ട് ജർമ്മനി വിട്ടിട്ട് ഇങ്ങുപോന്നു.   

Find out more: