'പാപ്പൻ'; സുരേഷ് ഗോപി സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചുണ്ടിൽ ഒരു സിഗററ്റും കത്തിച്ച്‌വെച്ച് ഇരുട്ടിൻറെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന 'പാപ്പൻ' മോഷൻ പോസ്റ്റർ വീഡിയോയിൽ കാണാനാകും. മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊട്ടുപുറകിലായി ഗോകുൽ സുരേഷ് ഗോപിയെയും കാണാം. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പാപ്പൻ' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ സൈന മൂവീസിൽ റിലീസായി. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
സൂപ്പർ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് 'പാപ്പൻ'. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇഫാർ മീഡിയ കൂടി നിർമ്മാണ പങ്കാളിയാണ് സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്.
സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 'കെയർ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആർ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ശ്യാം ശശിധരനാണ്. കൊ പ്രൊഡ്യൂസർസ്- സുജിത്ത് ജെ നായർ, ഷാജി സി കെ എം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ (യുസ്) തോമസ് ജോൺ (യുസ്), സംഗീതം-ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന-വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), പ്രൊഡക്ഷൻ കൺട്രോളർ-എസ്. മുരുകൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-സിബി ജോസ് ചാലിശ്ശേരി, കലാസംവിധാനം-നിമേഷ്. എം. താനൂർ,മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം-പ്രവീൺ വർമ്മ, കളറിസ്റ്റ്-ലിജു പ്രഭാകർ, സ്റ്റിൽസ്-നന്ദു ഗോപാല കൃഷ്ണൻ,ഡിസൈനർ- ഓൾഡ്മങ്ക്‌സ്, ഡിസ്ട്രിബ്യൂഷൻ ഡ്രീം ബിഗ് ഫിലിംസ്, മോഷൻ പോസ്റ്റർ-മാഗ്‌മൈത്ത്, വാർത്ത പ്രചരണം-എ എസ് ദിനേശ്. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Find out more: