പുണ്യയ്‌ക്കൊപ്പമുള്ള ഫോട്ടോയെ വിമർശനം; മകളെ പോലെ കാണുന്നവളാണ്, നിങ്ങളെ നമിച്ചു എന്ന് ഗോപി സുന്ദറും! മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും ഹിന്ദിയിലും എല്ലാം ഗോപി സുന്ദറിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേക ആകർഷണ സുഖമുണ്ട്. കരിയർ സംബന്ധമായി എതിർപ്പുകൾ അധികം ഇല്ലെങ്കിലും, വ്യക്തി ജീവിതത്തിൽ എന്നും വിമർശിക്കപ്പെടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിന് അഭിമാനമായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളികൾ എക്കാലവും ഓർക്കുന്ന ചില നല്ല പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഇത് എന്റെ ഒരേ ഒരു ജീവിതമാണ്, എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിയ്ക്കും. ഈ നിമിഷത്തിലാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് ഗോപി സുന്ദർ പറഞ്ഞിരുന്നു. അതിനെ പരിഹസിച്ചും പിന്തുണച്ചും പലരും കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. എന്നാൽ അത്തരം വിമർശനങ്ങളെ സംഗീത സംവിധായകൻ മൈന്റ് ചെയ്തില്ല.
തന്റെ സംഗീത യാത്രകളുമായി തിരക്കിലായിരുന്നു അദ്ദേഹം. ഗായകന്റെ സ്വകാര്യ ജീവിതത്തിലെ ബന്ധങ്ങൾ ഇപ്പോൾ ഗോസിപ്പുകാരുടെ സ്ഥിരം ഇരയാണ്. ഒരു ദാമ്പത്യവും ചില ലിവിങ് ടുഗെർ റിലേഷനും കഴിഞ്ഞതോടെ, ഗോപി സുന്ദർ ഏത് സ്ത്രീയ്‌ക്കൊപ്പം ഫോട്ടോ പങ്കുവച്ചാലും അതിനെ തെറ്റായ അർത്ഥത്തിൽ മാത്രമേ സോഷ്യൽ മീഡിയയിൽ ചിലർ വിലയിരുത്തുന്നുള്ളൂ. പലപ്പോഴും അത്തരം മോശം കമന്റുകൾക്ക് മറുപടിയുമായി ഗോപി സുന്ദർ തന്നെ സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്. ഷെയർ ചെയ്ത വാർത്തയ്ക്ക് താഴെയാണ് ഗോപി സുന്ദറിന്റെ പ്രതികരണം. 'എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാൾക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയർത്തട്ടെ' എന്നാണ് ഗോപി സുന്ദറിന്റെ പ്രതികരണം.
ഒരു മ്യൂസിക് ഷോയുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലാന്റിൽ പോയതും, അവിടെ വച്ച് ചില ഫോട്ടോകൾ പങ്കുവച്ചതും വൈറലായിരുന്നു. പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. എന്നാൽ യുവ ഗായിക പുണ്യ പ്രദീപിനൊപ്പം ഫോട്ടോ പങ്കുവച്ചതിനെയും ചിലർ വിമർശിച്ചു. പുണ്യയ്‌ക്കൊപ്പം ചേർത്ത് ഗോസിപ്പ് പടച്ചുവിട്ടതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണിപ്പോൾ ഗോപി സുന്ദർ.സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് പുണ്യ പ്രദീപ്. ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുവന്ന പെൺകുട്ടി. ഗോപി സുന്ദറിനൊപ്പം സ്വിറ്റ്‌സർലാന്റിൽ നടത്തിയ മ്യൂസ്‌ക് ഷോ പുണ്യയുടെ കരിയറിലെ മറ്റൊരു നേട്ടമായിരുന്നു.
ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ അഭിമാനത്തോടെ പുണ്യയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഗായകന്റെ സ്വകാര്യ ജീവിതത്തിലെ ബന്ധങ്ങൾ ഇപ്പോൾ ഗോസിപ്പുകാരുടെ സ്ഥിരം ഇരയാണ്. ഒരു ദാമ്പത്യവും ചില ലിവിങ് ടുഗെർ റിലേഷനും കഴിഞ്ഞതോടെ, ഗോപി സുന്ദർ ഏത് സ്ത്രീയ്‌ക്കൊപ്പം ഫോട്ടോ പങ്കുവച്ചാലും അതിനെ തെറ്റായ അർത്ഥത്തിൽ മാത്രമേ സോഷ്യൽ മീഡിയയിൽ ചിലർ വിലയിരുത്തുന്നുള്ളൂ. പലപ്പോഴും അത്തരം മോശം കമന്റുകൾക്ക് മറുപടിയുമായി ഗോപി സുന്ദർ തന്നെ സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്.
Find out more: