കുടുംബശ്രീ ശാരദ സീ കേരളം ചാനലിലെ മുൻനിര സീരിയലുകളിൽ ഒന്നാണ്. സീരിയലിലെ രാഘവൻ എന്ന കഥാപാത്രത്തിന് പ്രത്യേകിച്ച് ആമുഖങ്ങൾ ഒന്നും ആവശ്യമില്ല. നടൻ സജി നായർ ആണ് രാഘവനായി എത്തുന്നത്. തന്നെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയ കഥാപാത്രമാണ് രാഘവൻ എന്ന് സജി പറയുന്നു. ശാലു മേനോനുമായുള്ള വിവാഹ മോചനത്തിന് ശേഷം, ഉണ്ടായിരുന്ന ട്രൂപ്പ് നഷ്ടപ്പെട്ട്, കടക്കെണിയിലായി എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ മരണത്തെ കുറിച്ച് ചിന്തിച്ച് നിൽക്കുമ്പോൾ വന്ന സീരിയൽ ആണത്രെ കുടുംബശ്രീ ശാരദ. റെയിൻബോ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ശാലുമേനോനുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും എല്ലാം സജി നായർ സംസാരിച്ചു. കൃഷ്ണകൃപാ സാഗരം എന്ന സീരിയലിന്റെ ലൊക്കേഷനിൽ വച്ചാണ് ഞാനും ശാലുവും കണ്ടുമുട്ടുന്നത്. ശാലു പാർവ്വതിയായിട്ടാണ് അഭിനയിക്കുന്നത്. ആ കാലം മുതൽ ഞങ്ങൾ തമ്മിൽ നല്ല സൗഹൃദ ബന്ധം ഉണ്ടായിരുന്നു.
പിന്നീട് ഞങ്ങൾ ഒരുമിച്ച് ഒരുപാട് സീരിയലുകൾ വർക്ക് ചെയ്തു. ആലിലത്താലി എന്ന സീരിയൽ ചെയ്യുമ്പോഴാണ് ഞങ്ങൾ കുറച്ചുകൂടെ നന്നായി അടുക്കുന്നത്. എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്. അവൾ എന്നോട് പറഞ്ഞ വാക്കുകൾ എല്ലാം എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാവും. അവളെ കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾ പിരിഞ്ഞിരിയ്ക്കുന്ന ഈ അവസ്ഥയിൽ അതൊക്കെ അവൾക്ക് എങ്ങിനെ ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അവളെ ബുദ്ധിമുട്ടിയ്ക്കാൻ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല. അവൾക്ക് വേണ്ടിയാണ് ഞാൻ ഡൈവോഴ്‌സിന് സമ്മതം നൽകിയത് പോലും. ഇപ്പോൾ ഞങ്ങൾ തമ്മിലുള്ള കേസ് നടന്നുകൊണ്ടിരിയ്ക്കുകയാണ്.
ഡൈവോഴ്‌സിന്റെ വക്കിലാണ് ഞങ്ങൾ. അവളെ വിഷമിപ്പിക്കാൻ ഒരുകാലവും എനിക്ക് കഴിയില്ല, ഡൈവോഴ്‌സ് വേണം എന്ന് പറഞ്ഞപ്പോൾ ഒപ്പിട്ട് കൊടുത്തതും അതിന് വേണ്ടിയാണ്. അതുകൊണ്ട് എന്നെ ആളുകൾ മണ്ടൻ എന്നോ, വിഡ്ഡിയെന്നോ വിളിച്ചാലും എനിക്ക് പ്രശ്‌നമല്ല. ആലിലത്താലിയ്ക്ക് ശേഷം പിന്നീട് ഞങ്ങൾ രണ്ട് വഴിയ്ക്ക് പിരിഞ്ഞു. അതിന് ശേഷം ശആലു അവളുടെ വർക്കുകളുമായി പോയി. അതിനിടയിലാണ് സോളാർ കേസ് ഒക്കെ വരുന്നത്. അതിന് ശേഷം എന്നെ കാണണം എന്ന് പറഞ്ഞ് ശാലു വിളിച്ചു. അവളും അമ്മയും കൂടെ വന്ന് കണ്ടു. ആ സമയത്ത് ഞാൻ ഇനി അഭിനയം ഒന്നും വേണ്ട എന്ന് പറഞ്ഞ് രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. ശാലു വന്നത് ബാലെയിൽ ചേരാൻ ക്ഷണിച്ചുകൊണ്ടാണ്. എനിക്ക് അപ്പോഴും അവൾ പ്രിയപ്പെട്ടവളായത് കൊണ്ട് എല്ലാം ഉപേക്ഷിച്ച് ഞാൻ വീണ്ടും അഭിനയത്തിൽ സജീവമായി. അതിന് മുൻപ് ഞാൻ ബാലെ ചെയ്തിട്ടില്ല.
ആദ്യമായിട്ടാണ് ചെയ്യുന്നത്. എന്താണ് ബാലെ എന്നും അറിയുന്നതും അവിടെ വച്ചാണ്. രണ്ട് വർഷത്തോളം ഞാൻ ശാലുവിന്റെ ട്രൂപ്പിൽ ബാലെ ചെയ്തു. ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തു. 2016 ൽ ഞാനും ശാലുവും വിവാഹിതരായി. അതിന് ശേഷം ഞങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് ട്രൂപ്പ് നടത്തിയത്.പിന്നീട് മറ്റു ചില വ്യക്തപരമായ കാരണങ്ങളാൽ എനിക്ക് ട്രൂപ്പിൽ നിന്നും മാറി നിൽക്കേണ്ടതായി വന്നു. സമിതിയിലെ ചില രീതികളിൽ എനിക്ക് ചേർന്ന് പോകാൻ കഴിയാത്തത് കൊണ്ട് ഞാൻ വിട്ടു നിൽക്കാൻ തീരുമാനിച്ചു. ശാലു തന്നെയാണ് പറഞ്ഞത്, സജിച്ചേട്ടന് പറ്റുന്നില്ലെങ്കിൽ മാറി നിന്നോളൂ എന്ന്. അതിന് ശേഷം ആണ് ഞങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളും ആരംഭിയ്ക്കുന്നത്. അത് പിന്നീട് രൂക്ഷമായി. ഇപ്പോൾ ശാലു എന്താണെന്നോ എങ്ങിനെ ആണ് എന്നോ എനിക്ക് അറിയില്ല. ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്ടും ഇല്ല.
എനിക്കറിയാവുന്ന ശാലു മേനോന് പത്തോ പതിനഞ്ചോ വയസ്സിന്റെ പക്വത മാത്രമേയുള്ളൂ. ആരെങ്കിലും കീ കൊടുത്താൽ മാത്രം മുന്നോട്ട് പോകുന്ന പ്രകൃതക്കാരിയാണ്. അത് അവൾക്ക് ദോഷം ചെയ്യും എന്ന് മാത്രമേ ഇപ്പോൾ എനിക്ക് പറയാനുള്ളൂ.ഞാൻ സ്വന്തമായി ഒരു ട്രൂപ്പ് തുടങ്ങിയതാണ് എന്റെ എല്ലാ തകർച്ചയ്ക്കും കാരണം. ആരുടെ മുൻപിലും കൈ നീട്ടേണ്ടല്ലോ എന്ന് പറഞ്ഞ് ശാലു തന്നെയാണ് അത് തുടങ്ങാൻ പ്രേരിപ്പിച്ചത്. നല്ല രീതിയിൽ മുന്നോട്ട് പോയി. പക്ഷെ വരുമാനം കുറഞ്ഞപ്പോൾ നിർത്താൻ ശാലു പറഞ്ഞു. ഞാനത് കേട്ടില്ല. അപ്പോഴേക്കും ട്രൂപ്പുമായി ബന്ധപ്പെട്ട് ഞാൻ നാട്ടിലും ശാലും അവളുടെ നാട്ടിലും ആയിരുന്നു. അതിനിടയിൽ കൊവിഡ് വന്നു. ട്രൂപ്പ് എട്ട് നിലയിൽ പൊട്ടി. മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ എനിക്ക് നഷ്ടം വന്നു. ആകെ തകർന്ന അവസ്ഥ.
Find out more: