അംബാനി ചീപ്പായി നെറ്റ് തരുന്നത് വൃത്തികേട് വിളിച്ചു പറയാനല്ല'; പുതിയ വീഡിയോയുമായി സംഗീത! കിങ്സ്ലിയുടെയും സംഗീതയുടെയും പ്രണയ വിവാഹമാണ് എന്നും ഇരുവരും വർഷങ്ങളായി പ്രണയത്തിലാണെന്നും നടൻ സതീഷ് ഉൾപ്പെടെയുള്ളവർ വെളിപ്പെടുത്തിയിരുന്നു. എൽകെജി പോലുള്ള സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരുടെയും പ്രണയവും പരിചയവും തുടങ്ങിയത്. ഇരുവരും നേരത്തെ വിവാഹിതരായവർ ആണ് എന്ന തരത്തിൽ നിരവധി വാർത്തകൾ ആണ് ഇരുവരുടെയും വിവാഹ ശേഷം പുറത്തു വന്നത്. സംഗീതയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട് എന്നും വാർത്തകൾ വന്നിരുന്നു.അടുത്തിടെയാണ് നടൻ റെഡിൻ കിങ്സ്ലിയുടെ വിവാഹം നടന്നത്. സീരിയൽ താരം സംഗീതയെ ആണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് റെഡിൻ കിങ്സ്ലിയ്ക്കും സംഗീതയ്ക്കും പിന്തുണയുമായി കമന്റ് ബോക്സിൽ എത്തുന്നത്.
മോശം കമന്റുകൾ ഇടുന്നവർക്ക് ഇരുവരുടെയും ആരാധകർ തന്നെ മറുപടി കൊടുക്കുന്നുമുണ്ട്. "നിങ്ങളുടെ വീട്ടിലെ സ്ത്രീകളുടെ ഒക്കെ കല്യാണം കഴിഞ്ഞാൽ ഉടനെ ഇതുപോലെ വൃത്തികെട്ട ചോദ്യങ്ങൾ നിങ്ങൾ ചോദിക്കുമോ, അംബാനി ചീപ്പ് ആയി നെറ്റ് തന്നു എന്ന് കരുതി എന്ത് വൃത്തികേടും കാണിക്കാൻ നിൽക്കരുത്, കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആവും മുൻപ് നിങ്ങൾക്ക് എങ്ങിനെ കുട്ടി ഉണ്ടായി എന്ന് ചോദിക്കുന്നത് നിങ്ങൾ നിങ്ങളുടെ വീട്ടിലെ സ്ത്രീകളോട് ചോദിക്കുമോ" എന്നിങ്ങ നെ പോകുന്നു ആരാധകരുടെ രോഷപ്രകടനകൾ. അച്ഛൻ മരിച്ചു പോയതാണ്, അമ്മ മാത്രമേയുള്ളു സംഗീതയ്ക്ക്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
വീട്ടിലെ സ്ത്രീകൾ ഒന്നും ഒരു കടയിൽ പോലും ഒരു ആവശ്യത്തിന് പോകാറില്ലാത്ത തരത്തിൽ ഓർത്തോഡോക്സ് ആയ ഒരു കുടുംബത്തിൽ നിന്നാണ് അഭിനയത്തിലേക്ക് സംഗീത വരുന്നത്. ഒരു ഘട്ടത്തിൽ പ്രശസ്തി ഒക്കെ ആയിത്തുടങ്ങിയതിനു ശേഷമാണ് എല്ലാവരും അംഗീകരിച്ചു തുടങ്ങിയത്. കുടുംബത്തിൽ നിന്നും കരിയറിൽ നിന്നുമൊക്കെ ഒരുപാട് കഷ്ടതകൾ അനുഭവിച്ച ആളാണ് സംഗീത. 45 വയസ് ആയിട്ടും കല്യാണം കഴിക്കാത്തത് എന്താണെന്നു ചോദിച്ചവരോടൊക്കെ എന്നെ സഹിക്കുന്നത് തന്നെ വലിയ കാര്യമാണ്.
അതുകൊണ്ട് എനിക്ക് മാച്ച് ആകുന്നപോലെ സെയിം വേവ് ലെങ്ത് ഉള്ള ഒരാളെ വേണം അത് നോക്കികൊണ്ടിരിക്കുവാണ് എന്നാണ് സംഗീത മുൻപ് പറഞ്ഞത്. "സൗന്ദര്യമോ പഠിത്തമോ ഉള്ള ആളൊന്നും വേണം എന്ന് ആഗ്രമില്ല. എന്നെ മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന ആളായിരിക്കണം. എന്നെ എപ്പോഴും ചിരിപ്പിക്കാൻ കഴിയുന്ന ഒരാളായിരിക്കണം" എന്ന് ആയിരുന്നു തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ചും സംഗീത പ്രതികരിച്ചിരുന്നത്.
Find out more: