നൂലുണ്ട വിജീഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവ എന്നീ അഞ്ചു പുതുമുഖങ്ങൾ നായികമാരായെത്തുന്ന നല്ല സമയത്തിൽ ഷാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവർ അടക്കം ഉള്ള താരങ്ങൾ സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നു. അതേസമയം മലയാള സിനിമ ഇൻഡസ്ട്രിയിൽ ട്രോളുകളും കളിയാക്കലുകളും ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന സംവിധായകനാണ് ഒമർ ലുലു. ബോക്‌സോഫീസിൽ കോടികൾ വാരിക്കൂട്ടിയ തന്റെ ചിത്രം ചങ്ക്സിനു പോലും നേരിടേണ്ടി വന്നത് വലിയ ട്രോളുകളും കളിയാക്കലുകളും ആണ്. എല്ലാ കളിയാക്കലുകളേയും വിമർശനങ്ങളേയും മുന്നോട്ടുള്ള ഊർജമായി കാണുന്ന താരം ഇപ്പോൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്റെ ചിത്രത്തിന്റെ റിലീസ് അടുക്കാറായെന്നും റിലീസ് ദിവസം കൊറിയയിലേയ്ക്ക് പോകാതെ കേരളത്തിൽ തന്നെ നിൽക്കാൻ പറ്റുമെന്നും പ്രതീക്ഷിക്കുന്നതായും ഒമർലുലു മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നു. സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ വിവാദമായ പത്രസമ്മേളനത്തെ ട്രോളുന്ന രീതിയിലായിരുന്നു പോസ്റ്റ്. സിനിമയെ വിമർശിക്കുന്നതിനെതിരെയാണ് റോഷൻ ആൻഡ്രൂസ് സംസാരിച്ചത്.
click and follow Indiaherald WhatsApp channel