'സലാർ' ഇംഗ്ലീഷിലും വേൾഡ് വൈഡ് റിലീസ്! ഹോളിവുഡ് സിനിമകൾക്ക് ലോകത്താകമാനമുള്ള പ്രേക്ഷക സ്വീകാര്യതയിലേക്കാണ് ഇന്ന് ഇന്ത്യൻ സിനിമയും എത്തിനിൽക്കുന്നത്. സമീപകാലത്ത് റിലീസ് ചെയ്ത ഇന്ത്യൻ സിനിമകൾക്ക് വിദേശ രാജ്യങ്ങളിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ പുതിയ സാധ്യതകളെ നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യൻ സിനിമയിൽ നിന്നുമെത്തുന്ന അടുത്ത ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ഹോളിവുഡ് സ്റ്റൈൽ മേക്കിംഗിനൊപ്പം ഇംഗ്ലീഷിലും റീലിസ് പ്ലാൻ ചെയ്യുകയാണ്. ഓസ്കാർ‌ പുരസ്കാരവും 1000 കോടി ക്ലബുകളുടെ നേട്ടവുമൊക്കെയായി ഇന്ത്യൻ സിനിമ ഇന്നു ലോകത്തിനു മുന്നിൽ മറ്റൊരു ശക്തമായി മാറുകയാണ്. ചിത്രം ലോകത്തകമാനം നേടിയ കളക്ഷൻ 2000 കോടിയോളമാണ്. പിന്നീട് കെജിഎഫും ആർആർആറും ബോളിവുഡിൽ നിന്നുമെത്തിയ പത്താനും 1000 കോടി ക്ലബുകളുടെ പുത്തൻ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.




  പ്രേക്ഷകരെ അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തിരുന്ന വെള്ളിത്തിരയിലെ വിസ്മക്കാഴ്ചകൾ ഒരുകാലത്ത് വിദേശ സിനിമകളിലായിരുന്നു ഇന്ത്യൻ പ്രേക്ഷകർ കണ്ടത്. ഇന്നു സാങ്കേതിക വിദ്യയുടെയും സിനിമയിൽ വലിയ മുതൽ മുടക്കാൻ നിർമാതാക്കളെത്തുന്നതും വിദേശ സിനിമകളെ പോലും കടത്തിവെട്ടുന്ന കാഴ്ചാനുഭവങ്ങൾ ഇവിടെയുണ്ടാകുന്നു. ഇന്ന് ഇന്ത്യൻ സിനിമകൾക്ക് വിദേശ രാജ്യങ്ങളിലും സ്വീകാര്യതയേറെയാണ്.ഹോളിവു‍ഡിൽ നിന്നുമെത്തിയിരുന്ന വെള്ളിത്തിരയിലെ ബ്രഹ്മാണ്ഡ കാഴ്ചകൾ ഇന്ത്യൻ സിനിമയിൽ ബാഹുബലി (Bahubali) യിലൂടെയാണ് പ്രേക്ഷകർ കണ്ടു തുടങ്ങുന്നത്. ബാഹുബലി നായകൻ പ്രഭാസി(Prabhas)ൻ്റെ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം സലാർ ഹോളിവുഡ് സിനിമകളുടെ സ്റ്റൈലിലാണ് ഇനി റിലീസിനെത്തുന്നത്. മുമ്പ് ഇന്ത്യൻ സിനിമകൾ‌ പല വിദേശ ഭാഷകളിലും റിലീസ് ചെയ്യാറുണ്ടായിരുന്നെങ്കിലും സലാറായിരിക്കും ഇംഗ്ലീഷ് ഭാഷകളിലും വേൾഡ് വൈഡിൽ എത്തുന്നത്.





   കെജിഎഫിൻ്റെ മെഗാ വിജയത്തിനു ശേഷം സംവിധായകൻ പ്രശാന്ത് നീൽ (Prashanth neel) ഒരുക്കുന്ന ചിത്രം ഹെവി ആക്ഷൻ ത്രില്ലർ മൂഡിലാണ് ഒരുക്കുന്നത്. ബാഹുബലി, കെജിഎഫ് (KGF), പൊന്നിയിൻ സെൽവൻ (Ponniyin Selvan) എന്നീ സിനിമകൾ പോലെ സലാറും രണ്ടു ഭാഗമായിട്ടാകും തിയറ്ററിലെത്തുന്നത്. ജഗപതി ബാബു, മധു ഗുസ്വാമി, ഈശ്വരി റാവു. ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. കെജിഎഫിൻ്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് (Hombale Films) ആണ് സലാറിനും പണം മുടക്കുന്നത്. കെജിഎഫിനു സംഗീതം ഒരുക്കിയ രവി ബസ്രൂർ (Ravi Basrur) ആണ് സലാറിലും ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 





 ശ്രുതി ഹാസൻ (Shruti Haasan) നായികയാകുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡ് ചിത്രം പത്താൻ്റെ സ്വീകാര്യതയും ഓസ്കാർ പുരസ്കാരത്തിലൂടെ ലോക വിപണിയിൽ ഇന്ത്യൻ സിനിമകൾ നേടിയ മേൽവിലാസവുമാണ് ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലും ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്. ചൈന, ജപ്പാൻ തുടങ്ങിയ ഭാഷകളിലും പിന്നാലെ റിലീസ് ചെയ്യുന്നതായിരിക്കും. സലാറിൻ്റെ റിലീസ് 2023 സെപ്റ്റംബർ 28 ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.

Find out more: