ഹേമ കമ്മിറ്റി; ഔട്ട്ഡോ‍ർ സെറ്റിൽ ടോയ്‍ലെറ്റ് ഇല്ല, സ്ത്രീകൾ മൂത്രം ഒഴിക്കുന്നത് കാട്ടിൽ! നിമ മേഖലയിലെ വനിതകൾ മനുഷ്യാവകാശ ലംഘനം നേരിടുന്നതായി റിപ്പോർട്ടിലെ 29-ാം പേജിൽ വ്യക്തമാക്കുന്നു. ശുചിമുറി, വസ്ത്രം മാറാനുള്ള മുറി തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും വനിതകൾക്ക് ഷൂട്ടിങ് ലൊക്കേഷനുകളിൽ നിഷേധിക്കുന്നതായി കമ്മിറ്റിക്ക് ലഭിച്ച തെളിവുകളിൽനിന്ന് കണ്ടെത്താനായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. മലയാള സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. ആർത്തവ സമയത്ത് സാനിറ്ററി നാപ്കിനുകൾ മാറ്റാൻ പോലും സൗകര്യങ്ങൾ ലഭിക്കുന്നില്ല. മൂത്രമൊഴിക്കുന്നത് തടഞ്ഞുനിർത്താൻ നിർബന്ധിതരാകുന്നതായും കമ്മിറ്റിക്ക് മുൻപിൽ മൊഴി ലഭിച്ചു. മൂത്രമൊഴിക്കുന്നത് തടഞ്ഞുനിർത്താനായി വെള്ളം കുടിക്കാറില്ല. 






 ഇത് മൂത്രാശയ അണുബാധയ്ക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾക്കും കാരണമായി. ടോയ്‌ലറ്റിൽ പോകാൻ അനുവദിച്ചില്ലെന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞതായും ഇത് കേട്ട് തങ്ങൾ ആശ്ചര്യപ്പെട്ടതായും റിപ്പോർട്ടിൽ ഹേമ കമ്മിറ്റി പറഞ്ഞു.ഷൂട്ടിങ് ലൊക്കേഷനുകളിൽ ടോയ്‌ലറ്റുകൾ, വസ്ത്രം മാറാനുള്ള മുറികൾ എന്നീ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ സ്ത്രീകൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. സെറ്റിൽ ടോയ്‌ലറ്റ് സൗകര്യമോ വസ്ത്രം മാറാനുള്ള മുറിയോ ഇല്ലെന്ന് കമ്മറ്റിക്ക് മുൻപിലെത്തി ഒട്ടുമിക്ക എല്ലാ സ്ത്രീകളും പറഞ്ഞു. ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെ, സ്ത്രീകൾ കാടുകളിലോ കുറ്റിക്കാടുകൾക്ക് പിന്നിലോ ആണ് മൂത്രമൊഴിക്കാൻ ഇടം കണ്ടെത്തുക. ചിലപ്പോൾ വസ്ത്രം മാറുന്നതിനോ മൂത്രമൊഴിക്കുന്നതിനോ തുണിപിടിച്ചു മറയൊരുക്കും. 





  സ്ഥലത്ത് വെള്ളവും ലഭിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ ഉപയോഗത്തിനായി കാരവാനുകൾ ചില സെറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. നായകന്മാർക്കും നായികമാർക്കും മാത്രമാണ് കാരവൻ നൽകുന്നതെന്ന് ചിലർ പറയാറുണ്ട്. നായികമാരുടെ പ്രത്യേക ഉപയോഗത്തിനുള്ള കാരവൻ മറ്റ് സ്ത്രീകളെ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. സെറ്റിലും ഒരു കാരവൻ നൽകിയാൽ പ്രശ്നം പരിഹരിക്കപ്പെടില്ല. ഇ - ടോയ്‌ലറ്റുകൾ സെറ്റിൽ ലഭ്യമാക്കണം. അതല്ലെങ്കിൽ കാരവാനുകൾ ക്രമീകരിക്കണമെന്നും മൊഴി ലഭിച്ചു. പ്രൊഡക്ഷൻ യൂണിറ്റ് ഇ - ടോയ്‌ലറ്റുകൾ വാടകയ്‌ക്കെങ്കിലും നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു പ്രൊഡക്ഷൻ ഹൗസിന് ഇ - ടോയ്‌ലറ്റുകൾ വാങ്ങാമെങ്കിലും ആരും ഇതിന് പ്രാധാന്യം നൽകുന്നില്ലെന്നും ഹേമ കമ്മിറ്റി പറഞ്ഞു.




ടോയ്‌ലറ്റിൽ പോകാൻ അനുവദിച്ചില്ലെന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞതായും ഇത് കേട്ട് തങ്ങൾ ആശ്ചര്യപ്പെട്ടതായും റിപ്പോർട്ടിൽ ഹേമ കമ്മിറ്റി പറഞ്ഞു.ഷൂട്ടിങ് ലൊക്കേഷനുകളിൽ ടോയ്‌ലറ്റുകൾ, വസ്ത്രം മാറാനുള്ള മുറികൾ എന്നീ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ സ്ത്രീകൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. സെറ്റിൽ ടോയ്‌ലറ്റ് സൗകര്യമോ വസ്ത്രം മാറാനുള്ള മുറിയോ ഇല്ലെന്ന് കമ്മറ്റിക്ക് മുൻപിലെത്തി ഒട്ടുമിക്ക എല്ലാ സ്ത്രീകളും പറഞ്ഞു. ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെ, സ്ത്രീകൾ കാടുകളിലോ കുറ്റിക്കാടുകൾക്ക് പിന്നിലോ ആണ് മൂത്രമൊഴിക്കാൻ ഇടം കണ്ടെത്തുക. ചിലപ്പോൾ വസ്ത്രം മാറുന്നതിനോ മൂത്രമൊഴിക്കുന്നതിനോ തുണിപിടിച്ചു മറയൊരുക്കും. സ്ഥലത്ത് വെള്ളവും ലഭിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ ഉപയോഗത്തിനായി കാരവാനുകൾ ചില സെറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

Find out more: