ഏട്ടനൊപ്പം പോയതിൽ ഏറ്റവും പ്രിയപ്പെട്ട യാത്രയെക്കുറിച്ച് നന്ദന! അച്ഛനും അമ്മയുമായുള്ള പിണക്കം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നായിരുന്നു നന്ദനയുടെ മറുപടി. ജീവിതത്തിലെ രണ്ടാമത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പോവുന്ന സ്ഥലം ഇത്തവണയും സർപ്രൈസായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയത് മുതലുള്ള വിശേഷങ്ങളായിരുന്നു കാണിച്ചത്. വാഗമണിലേക്കായിരുന്നു യാത്ര. റൂമൊന്നും നേരത്തെ ബുക്ക് ചെയ്തിട്ടില്ല. അവിടെ പോയി കഴിഞ്ഞ് എടുക്കാമെന്നാണ് കരുതുന്നത്. ജീവിത വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പങ്കിടാറുണ്ട് നന്ദനയും ഗോകുലും. അറേഞ്ച്ഡ് മാര്യേജായിരുന്നു പ്ലാൻ ചെയ്തതെങ്കിലും അവസാനനിമിഷം അത് ഒളിച്ചോട്ടമായി മാറുകയായിരുന്നു.
ആ സാഹചര്യത്തിൽ അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. വീട്ടിലെ പ്രശ്‌നങ്ങൾ കൊണ്ടാണ് തനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നതെന്ന് നേരത്ത നന്ദന വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഇപ്പോഴും അതിൽ കുറ്റബോധം തോന്നുന്നില്ല. ഏട്ടനും വീട്ടുകാരും എല്ലാത്തിനും സപ്പോർട്ടാണ്. ഏട്ടന് വർക്കില്ലാത്തപ്പോഴാണ് ഞങ്ങളുടെ യാത്രകൾ. സന്തോഷത്തോടെയും സമാധാനത്തോടെയുമായാണ് ഞങ്ങൾ ജീവിക്കുന്നത്. ക്യുആൻഡ് എയിലൂടെയായി ചോദ്യങ്ങൾക്ക് മറുപടിയേകിയും നന്ദന എത്താറുണ്ട്. ഉടനെയൊന്നും ബേബി പ്ലാനിംഗില്ല, മേക്കപ്പ് ആർടിസ്റ്റ് എന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. അതിലേക്ക് എത്താൻ കുറേ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. കോടമഞ്ഞൊക്കെയായി നല്ല ഗംഭീര കാലാവസ്ഥയായിരുന്നു.
മഴ മാറിനിന്നത് കാരണം ശരിക്കും ആസ്വദിക്കാനായി. ഇതുവരെ ഇങ്ങനെയൊരു കാലാവസ്ഥ കിട്ടിയിട്ടില്ല. ഒരു രക്ഷയുമില്ലാത്ത കാഴ്ചകളാണ് ഈ യാത്രയിൽ കണ്ടത്. കാറ്റുള്ളത് കാരണം ബോട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്. അല്ലെങ്കിലും വെള്ളത്തിൽ പോവാൻ പേടിയാണ് തനിക്കെന്നായിരുന്നു നന്ദന പറഞ്ഞത്. ഇതുവരെ പോയതിൽ ഏറ്റവും ഇഷ്ടമായ ട്രിപ്പ് തന്നെയാണ് ഇതും. ഓരോ സ്ഥലത്ത് പോവുമ്പോഴും ഇങ്ങനെ തന്നെയാണ് തോന്നാറുള്ളതെന്നും ഇരുവരും പറഞ്ഞിരുന്നു. അതുപോലെ തന്നെ അവിടെ നിന്ന് ഇനി എങ്ങോട്ടേക്കാണ് പോവുന്നത് എന്നതും പ്ലാൻ ചെയ്തിട്ടില്ല. തുടക്കത്തിൽ മഴ ഇല്ലായിരുന്നുവെങ്കിലും അവിടെ എത്തിയപ്പോൾ കാലാവസ്ഥ മാറുകയായിരുന്നു.
മഴയത്തുള്ള യാത്ര ഗംഭീരമാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. തുടക്കത്തിൽ റൂം ബുക്ക് ചെയ്യാതെയിരുന്നത് മോശമായിപ്പോയി. സീസൺ അല്ലെങ്കിലും റൂം കിട്ടാൻ നല്ല ബുദ്ധിമുട്ടായിരുന്നു. കുറേ അലഞ്ഞതിന് ശേഷമാണ് ഈ സ്ഥലം കിട്ടിയതെന്നും ഇരുവരും പറഞ്ഞിരുന്നു. ജീവിതത്തിലെ രണ്ടാമത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പോവുന്ന സ്ഥലം ഇത്തവണയും സർപ്രൈസായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയത് മുതലുള്ള വിശേഷങ്ങളായിരുന്നു കാണിച്ചത്.
Find out more: