നിയന്ത്രണ രേഖയില്‍ പാക് പട്ടാളത്തിന്റെ വെടിവെപ്പില്‍ ഒരു ജവാന് വീരമൃത്യു. ബിഹാര്‍ സ്വദേശിയായ നായിക് രവി രഞ്ജന്‍ കുമാര്‍ സിങ് ആണ് മരിച്ചത്. മറ്റു നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പൂഞ്ച് ജില്ലയിലെ കൃഷ്ണഗഡി സെക്ടറില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയാണ് പാക് പട്ടാളത്തിന്റെ വെടിവെപ്പുണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു.
പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സൈനിക വക്താവ് വ്യക്തമാക്കി.
click and follow Indiaherald WhatsApp channel