ഇന്ത്യ-പാകിസ്താന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായിട്ടുള്ളതായും ട്രംപ് അഭിപ്രായപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ഉടന്‍തന്നെ ഇരു രാജ്യങ്ങളുടെ നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് ഇക്കാര്യം പറഞ്ഞത്. കശ്മീരുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ട്രംപ് പരാമര്‍ശമൊന്നും നടത്തിയില്ല.അടുത്ത ഞായറാഴ്ച ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോഡി പരിപാടിയില്‍ പങ്കെടുക്കുന്ന ട്രംപ്, ഇതിനിടയില്‍ മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് ഇപ്പോൾ ഉള്ള റി പ്പോര്‍ട്ട്.
click and follow Indiaherald WhatsApp channel