ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാട് അതുതന്നെ; എം സ്വരാജ്! ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ മാത്രമാണ് നിലമ്പൂരിൽ തങ്ങൾ ചർച്ച ചെയ്‌തത്. ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും എം സ്വരാജ് പറഞ്ഞു.
നിലമ്പൂർ ഉപതെര‍ഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി എൽ‍ഡിഎഫ് സ്ഥാനാർഥി എം സ്വരാജ്.തോറ്റ കാരണം പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ല. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഉയർന്ന ജനാധിപത്യ സംവാദം എന്നനിലയിൽ മുന്നോട്ട് പോകാൻ സാധിച്ചു. അതിൽ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നമാണ് എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സ്വരാജ് പറഞ്ഞു.






എൽഡിഎഫ് സർക്കാരാണ് ലോഡ്ഷെഡിങ് ഇല്ലാതാക്കിയത്. അത് തിരിച്ചുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കില്ലല്ലോ. പെൻഷൻ 1600 ആയി ഉയർത്തി വിതരണം ചെയ്യുന്നതിനും ജനം എതിരല്ലല്ലോ. ഇത്തരം കാര്യത്തെ വിലയിരുത്തിയാണോ ജനം വോട്ട് ചെയ്തതെന്ന് പറയാൻ കഴില്ല. കൂടുതൽ കാര്യങ്ങൾ വഴിയെ പരിശോധിക്കാം. ഞങ്ങളെ എതിർക്കുന്നവർ ഉയർത്തിയ വിവാദങ്ങളിൽ പിടികൊടുത്തില്ല. വികസനമാണ് ചർച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തും. ഉൾകൊള്ളേണ്ടവ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഭരണത്തിൻ്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ കാണാൻ കഴിയില്ല. 




അങ്ങനെയായാൽ സർക്കാരിൻ്റെ ഭരണ പരിഷ്കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും. അങ്ങനെയില്ല. ഒരു വർഗീയവാദിയുടെയും പിന്തുണ ഒരു കാലത്തും ആവശ്യമില്ല. അതിൻ്റെ പേരിൽ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാട് അതു തന്നെ. ശരിയായ നിലപാട് എല്ലായ്പ്പോഴും അംഗീകരിച്ചെന്ന് വരില്ല. അത് കൊണ്ട് ശരിയായ നിലപാട് കയ്യൊഴിയാൻ കഴില്ല. ജയിച്ചാലും തോറ്റാലും ജനങ്ങൾക്കും നാടിനുമായിട്ടുള്ള സമരം തുടരുമെന്നും എം സ്വരാജ് പറഞ്ഞു.ഉയർന്ന ജനാധിപത്യ സംവാദം എന്നനിലയിൽ മുന്നോട്ട് പോകാൻ സാധിച്ചു. അതിൽ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നമാണ് എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സ്വരാജ് പറഞ്ഞു. 




കൂടുതൽ കാര്യങ്ങൾ വഴിയെ പരിശോധിക്കാം. ഞങ്ങളെ എതിർക്കുന്നവർ ഉയർത്തിയ വിവാദങ്ങളിൽ പിടികൊടുത്തില്ല. വികസനമാണ് ചർച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തും. ഉൾകൊള്ളേണ്ടവ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഭരണത്തിൻ്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ കാണാൻ കഴിയില്ല. അങ്ങനെയായാൽ സർക്കാരിൻ്റെ ഭരണ പരിഷ്കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും.

Find out more: