മരടില്‍ അനധികൃതമായി ഫ്‌ളാറ്റ് നിര്‍മ്മിച്ച കമ്പനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത്. ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിടുകയും ചയ്തു. 

വഞ്ചനയ്ക്കും നിയമലംഘനം മറച്ചുവച്ച് വില്‍പ്പന നടത്തിയതിനുമാണ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികള്‍. കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരും.

Find out more: