മൂന്ന് ദിവസത്തിനിടെ രണ്ട് ഹാട്രിക്, അതില്‍ ഒന്ന് ലോക റെക്കോര്‍ഡ്. ഇന്ത്യന്‍ മീഡിയം പേസര്‍ ദീപക് ചാഹര്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി വാര്‍ത്തകളില്‍ നിറയുകയാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമിലെ കസേര ഉറപ്പിക്കുന്ന പ്രകടനമാണ് ചാഹറിന്റേത്. എന്നാല്‍ ആരെയും ആശ്ചര്യപ്പെടുത്തുന്ന വാക്കുകളാണ് ചാഹര്‍ പങ്കുവെക്കുന്നത്.മിനേഷന്  നല്‍കിയ അഭിമുഖത്തില്‍ ഹാട്രിക് നേട്ടത്തെ കുറിച്ചും ടി20 ലോകകപ്പ് മോഹങ്ങളെ കുറിച്ചും തന്റെ പിതാവിന്റെ ത്യാഗങ്ങളെ കുറിച്ചുമെല്ലാം  ചാഹര്‍ വാചാലനായി. 

Find out more: