പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ്.
അമിത് ഷായും പ്രധാനമന്ത്രി മോഡിയും കലാപം സൃഷ്ടിക്കുന്നതില്‍ മിടുക്കന്‍മാരാണെന്നും ഇക്കാര്യം രാജ്യത്തിന് മുഴുവന്‍ അറിയാണെന്നും കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി അഭിപ്രായപ്പെട്ടു.
മോഡിയുടെയും അമിത് ഷായുടെയും ചരിത്രം രാജ്യത്തിന് മുഴുവന്‍ അറിയാവുന്നതാണ്. അവര്‍ കലാപം സൃഷ്ടിക്കുന്നതില്‍ വിദഗ്ദരാണെന്നും ഗുജറാത്ത് കലാപത്തിന് ശേഷം മോഡിക്ക് അമേരിക്ക വിസ നിഷേധിച്ച കാര്യവും ആല്‍വി ഓര്‍മ്മിപ്പിച്ചു.മോഡിയും അമിത് ഷായും തീ കൊളുത്തുന്നവരാണെങ്കില്‍ പ്രിയങ്കാ ഗാന്ധിയും തീ കെടുത്തുന്നവരാണെന്നും ആല്‍വി പറഞ്ഞു. ഇന്ത്യയില്‍ ഹിന്ദു മുസ്ലീം കലാപം സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോഡിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പരസ്പരം സഹായിക്കുകയാണ്. മോഡി-ഇമ്രാന്‍ ഖാന്‍ പരസ്പര സഹായമുള്ളത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.എ.എയ്‌ക്കെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ആല്‍വി ആവശ്യപ്പെട്ടു.
click and follow Indiaherald WhatsApp channel