ആകാംക്ഷയുടെ മുൾമുനയിൽ 'മിഷൻ സി' ട്രെയിലർ! അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരതും മീനാക്ഷി ദിനേശും നായകനും നായികയുമായെത്തുന്നതാണ് ചിത്രം. നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആൻറണി വർ‍ഗ്ഗീസ്, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ്, വിനയ് ഫോർ‍ട്ട് എന്നിവരുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. വിനോദ് ഗുരുവായൂരിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'മിഷൻ സി' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.  ഒന്നിനൊന്ന് വ്യത്യസ്തമായ കഥാ അനുഭവങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് നൽകിയ തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിൻറെ ആദ്യ റോഡ് ത്രില്ലർ സിനിമയാണിത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു റോഡ് ത്രില്ലർ മൂവിയാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.



    പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു റോഡ് ത്രില്ലർ മൂവിയാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അപ്പാനിശരത്, കൈലാഷ്, മീനാക്ഷി ദിനേസ്, മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ, ഗിന്നസ് വിനോദ്, ആര്യൻ ഷാജി, നോബി ബിനു, മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ 35 ഓളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. അപ്പാനിശരത്, കൈലാഷ്, മീനാക്ഷി ദിനേസ്, മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ, ഗിന്നസ് വിനോദ്, ആര്യൻ ഷാജി, നോബി ബിനു, മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ 35 ഓളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.



   എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന സിനിമയിൽ ഛായാഗ്രഹണം സുശാന്ത് ശ്രീനി, എഡിറ്റർ റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ വിനു മുരളി, കല സഹസ് ബാല, മേക്കപ്പ് മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, ആക്ഷൻ കുങ്ഫു സജിത്, സ്റ്റിൽസ് ഷാലു പേയാട്, എന്നിവരാണ്. രാമക്കൽമേടും മൂന്നാറുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ മനോരമ മ്യൂസിക്കാണ് പുറത്തിറക്കുന്നത്. വാർത്താ പ്രചരണം എ എസ് ദിനേശ്, പി.ആർ.സുമേരൻ എന്നിവരാണ്. കൂടാതെ ഇതിൽ ഗാനങ്ങൾ എഴുതുയിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവാണ്. 


     പോലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എന്തുകൊണ്ടും പ്രേഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു റിയൽ ആക്ഷൻ ത്രില്ലറായിരിക്കും 'മിഷൻ സി' എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. തീവ്രവാദികൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരുടെയും കമൻറോകളുടെയും ഉദ്വേഗം ജനിപ്പിക്കുന്ന സാഹസിക നിമിഷങ്ങളിലൂടെയാണ് 'മിഷൻ സി' എന്ന സിനിമ കടന്നു പോകുന്നതെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകും.

Find out more: