ഇത് തുടർന്നാൽ നിയമ നടപടിയിലേക്ക് കടക്കും: വെട്ടിത്തുറന്ന് അഞ്ജു കൃഷ്ണ! നടി എന്ന് കേട്ടതോടെ ആരാണ് ആ നടി എന്ന് അന്വേഷിച്ച് പലരും പല വഴി പോയി. ഒടുവിൽ കണ്ടെത്തിയത് അഞ്ജു കൃഷ്ണ അശോക് എന്ന മറ്റൊരു നടിയെയാണ്. പേരുമായി സാമ്യം ഉള്ളത് കൊണ്ട് തന്നെ പലരും അഞ്ജു കൃഷ്ണ അശോകിനെ കേസിലേക്ക് വലിച്ചിഴച്ചു. എന്നാൽ ആ അഞ്ജു കൃഷ്ണ അല്ല താൻ എന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിരിയ്ക്കുകയാണ് നടി അഞ്ജു കൃഷ്ണ അശോക്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടി അഞ്ജു കൃഷ്ണ അറസ്റ്റിലായത്. എം ഡി എം എ കൈവശം വച്ചു എന്ന കേസിലാണ് അറസ്റ്റ്. ഇന്ന് അഞ്ജു കൃഷ്ണ എന്ന ഒരു നടിയുടെ പേരിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തതായി കാണപ്പെട്ടു. അത് ഞാനല്ല. ഒരേ പോലെയുള്ള പേര് പ്രശ്‌നങ്ങളിലേക്ക് കൊണ്ടു പോയേക്കാം.
ഇവിടെ ആ നടിയുടെയും എന്റെയും പേര് ഒരുപോലെയാണ്. എന്നാൽ വ്യക്തികൾ വേറെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജു കൃഷ്ണ അശോകിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പല മീഡിയാസും ഇപ്പോൾ യഥാർത്ഥ തെറ്റുകാരിയെ ടാഗ് ചെയ്യുന്നിന് പകരം എന്നെയാണ് ടാഗ് ചെയ്യുന്നത്. എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് ഇത് ചിരിക്കാനുള്ള വിഷയമല്ല. അതുകൊണ്ട് ആ ടാഗുകൾ എല്ലാം നീക്കം ചെയ്യണം എന്നും, ആശയക്കുഴപ്പത്തിലാക്കുന്നത് അവസാനിപ്പിയ്ക്കണം എന്നും അഭ്യർത്ഥിയ്ക്കുന്നു. ഈ രീതി തുടർന്ന് പോയാൽ ഞാൻ നിയപരമായി നടപടി സ്വീകരിയ്ക്കാൻ നിർബന്ധിതയാവും എന്നും അഞ്ജു കൃഷ്ണ അശോക് വ്യക്തമാക്കുന്നുണ്ട്.
മോഡലിങിലൂടെയാണ് അഞ്ജു കൃഷ്ണ അശോക് കരിയർ ആരംഭിച്ചത്. 2019 ലെ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരളയാണ് അഞ്ജു കൃഷ്ണ അശോക്. 2020 ൽ മിസ്സ് മില്ലേനിയൽ ടോപ് മോഡൽ ഫസ്റ്റ് റണ്ണറപ്പ് ആയി. 2021 ലെ സ്റ്റാർ മിസ്സ് ഫേസ് ഓഫ് ഇന്ത്യയിലും അഞ്ജു കൃഷ്ണ അശോക് പങ്കെടുത്തിട്ടുമുണ്ട്. സുമേഷ് ആന്റ് രമേഷ്, പ്രതി പൂവൻ കോഴി, കുഞ്ഞെൽദോ, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജു കൃഷ്ണ അശോക്. സുമേഷ് ആന്റ് രമേഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടിയ്ക്ക് മികച്ച പുതുമുഖ നടിയ്ക്കുള്ള കലാഭവൻ മെമ്മോറിയൽ പുരസ്‌കാരവും ലഭിച്ചിരുന്നു. അതേ സമയം അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല, നാടക നടിയാണ്.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടി അഞ്ജു കൃഷ്ണ അറസ്റ്റിലായത്. എം ഡി എം എ കൈവശം വച്ചു എന്ന കേസിലാണ് അറസ്റ്റ്. ഇന്ന് അഞ്ജു കൃഷ്ണ എന്ന ഒരു നടിയുടെ പേരിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തതായി കാണപ്പെട്ടു. അത് ഞാനല്ല. ഒരേ പോലെയുള്ള പേര് പ്രശ്‌നങ്ങളിലേക്ക് കൊണ്ടു പോയേക്കാം. ഇവിടെ ആ നടിയുടെയും എന്റെയും പേര് ഒരുപോലെയാണ്. എന്നാൽ വ്യക്തികൾ വേറെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജു കൃഷ്ണ അശോകിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പല മീഡിയാസും ഇപ്പോൾ യഥാർത്ഥ തെറ്റുകാരിയെ ടാഗ് ചെയ്യുന്നിന് പകരം എന്നെയാണ് ടാഗ് ചെയ്യുന്നത്. എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് ഇത് ചിരിക്കാനുള്ള വിഷയമല്ല. അതുകൊണ്ട് ആ ടാഗുകൾ എല്ലാം നീക്കം ചെയ്യണം എന്നും, ആശയക്കുഴപ്പത്തിലാക്കുന്നത് അവസാനിപ്പിയ്ക്കണം എന്നും അഭ്യർത്ഥിയ്ക്കുന്നു. ഈ രീതി തുടർന്ന് പോയാൽ ഞാൻ നിയപരമായി നടപടി സ്വീകരിയ്ക്കാൻ നിർബന്ധിതയാവും എന്നും അഞ്ജു കൃഷ്ണ അശോക് വ്യക്തമാക്കുന്നുണ്ട്.
Find out more: