പിണറായിക്കു വേണ്ടി ലോകായുക്ത നിയമത്തെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് വി ഡി സതീശൻ!  മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.  ലോകായുക്ത നിയമത്തെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് പിണറായി വിജയനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. നിയമനിർമ്മാണ സഭ പാസാക്കിയ ഒരു നിയമം അനുസരിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഇതു നൽകുന്നത്. പാർട്ടിയിലും മുന്നണിയിലും ആലോചിക്കാതെയാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.





    ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രിയാണ്ലോകായുക്തയുടെ പല്ലും നഖവും കൊഴിക്കുന്ന ഇപ്പോഴത്തെ ഭേദഗതി 22 വർഷങ്ങൾക്കു ശേഷം എന്തിനു കൊണ്ടുവന്നു എന്നാണ് ചോദിക്കാനുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പറയാനുള്ള അധികാരം ബന്ധപ്പെട്ട കോടതികൾക്കു മാത്രമാണുള്ളത്. ലോകായുക്തയെ വിരട്ടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. എകാധിപതികളെ അലട്ടുന്ന അരക്ഷിതത്വ ബോധമാണ് പിണറായിക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ല.




നിയമഭേദഗതി ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്നില്ലെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. ഭേദഗതി കൊണ്ടുവന്നത് പിണറായി വിജയനെ സംരക്ഷിക്കാനാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം ലോകായുക്ത ഓർഡിനൻസിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. നിയമഭേദഗതി ആദ്യം കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തിയ ശേഷം നാട്ടുകാരെ ബോധ്യപ്പെടുത്തൂ എന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു.





 അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്. അതിനേക്കാൾ ആഴത്തിലുള്ള പര്സപര സഹകരണമുള്ളത് കൊണ്ടായിരിക്കും "എന്തിന് കൊന്നു?" നിലവിളികൾ ഇല്ലാത്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തങ്ങളുടെ പ്രവർത്തകനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന് പറയാൻ സിപിഎം നേതാക്കൾ മടിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.  

Find out more: